Shani Vakri: ഈ രാശിക്കാരുടെ സുവർണ്ണ സമയം ജൂൺ മുതൽ; ശനി കൃപയാൽ ധനനേട്ടവും പ്രമോഷനും
Planet transit june 2024: ജൂൺ മാസത്തിൽ അര ഡസൻ ഗ്രഹങ്ങൾ രാശി മാറ്റമാറ്റം നടത്തും. ഇതിൽ ശനി വക്രഗതിയിലേക്ക് സഞ്ചാരം മാറ്റുന്നതും ഉൾപ്പെടും. ജൂണിലെ ഈ ഗ്രഹസംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് കൂടുതൽ നേട്ടങ്ങൾ നൽകുന്നതെന്ന് നോക്കാം.
Shani Vakri In June 2024: വേദ കലണ്ടർ അനുസരിച്ച് ജൂൺ മാസം ഗ്രഹ സംക്രമങ്ങൾക്ക് വളരെ സവിശേഷമാണ്. കാരണം ജൂണിൽ സൂര്യൻ, ശുക്രൻ, ബുധൻ തുടങ്ങിയ ഗ്രഹങ്ങളുടെ സ്ഥാനത്ത് മാത്രമല്ല മാറ്റങ്ങൾ സംഭവിക്കുന്നത് ശനിയും അതിൻ്റെ ഗതി മാറ്റി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.
ശനിയുടെ വിപരീത ചലനം ചില രാശിക്കാർക്ക് പ്രശ്‌നമുണ്ടാക്കുമെങ്കിലും ഈ 4 രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും.
ജൂൺ ഒന്നിന് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ മേടത്തിലേക്ക് സംക്രമിക്കും. ശേഷം യുറാനസ് ഇടവത്തിൽ സംക്രമണം നടത്തും. ജൂൺ 12 ന് ഭൗതിക സുഖങ്ങളുടെ അധിപനായ ശുക്രൻ സംക്രമിക്കും.
ജൂൺ ഒന്നിന് സൂര്യനും സംക്രമിക്കും. ഇതുകൂടാതെ ബുധനും രാശി മാറും. ജൂൺ 29 ന് ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.
ഈ ഗ്രഹങ്ങളുടെയെല്ലാം സംക്രമണം 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ജൂൺ മാസം ഭാഗ്യം തെളിയുന്നത് എന്ന് നോക്കാം...
മേടം (Aries): ജൂൺ മാസത്തിൽ നടക്കുന്ന ഗ്രഹസംക്രമണം മേട രാശിക്കാർക്ക് ശുഭകരമായിരിക്കും. ഇവർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും, ചില നല്ല വാർത്തകൾ ലഭിച്ചേക്കാം അത് നിങ്ങൾക്ക് സന്തോഷം നൽകും. ദീർഘദൂര യാത്ര പോകാൻ യോഗം, പുതിയ അവസരങ്ങൾ ലഭിക്കും, ആത്മവിശ്വാസം വർദ്ധിക്കും, ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.
ഇടവം (Taurus): ഇടവ രാശിക്കാർക്ക് ജൂൺ മാസം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സഫലമായേക്കാം, ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും, സ്വത്ത് സംബന്ധമായ ജോലികൾ നടക്കും, പുതിയ വീടും വാഹനവും വാങ്ങാൻ യോഗം, വീടുപണി തുടങ്ങാം. കരിയറിന് മികച്ച മാസമാണ് ജൂൺ. പ്രമോഷൻ-ഇൻക്രിമെൻ്റ് എന്നിവ ലഭിക്കും
ചിങ്ങം (Leo): ഏറെ നാളുകൾക്കു ശേഷം ജീവിതം മാറിമറിയും, ഔദ്യോഗിക ജീവിതത്തിൽ മുന്നേറാനുള്ള അവസരങ്ങൾ ലഭിക്കും, നിങ്ങളുടെ വരുമാനം വർദ്ധിക്കും, പഴയ പ്രശ്നങ്ങൾ അവസാനിക്കും, നഷ്‌ടപ്പെട്ട മാനവും ആദരവും ഒരിക്കൽക്കൂടി തിരിച്ചുകിട്ടും, സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതിനാൽ ആശ്വാസം ലഭിക്കും.
കന്നി (Virgo): തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ചില പ്രധാനപ്പെട്ട ജോലികൾ ചെയ്യാൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, വ്യക്തിജീവിതത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം, ക്ഷമ നഷ്ടപ്പെടുത്തരുത്, അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)