Navapancham Rajayoga: നവപഞ്ചമ യോഗം: ഈ മാസം മുതൽ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?

Mon, 13 May 2024-1:21 pm,

Navpancham Rajyog 2024:  ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, ജാതകം, നക്ഷത്രം എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.  ഒരു നിശ്ചിത സമയത്തിനുശേഷം ഓരോ ഗ്രഹവും അതിൻ്റെ രാശിചക്രം മാറാറുണ്ട്.

ഇത്തരത്തിലുള്ള രാശി മാറലിന് ശേഷം പല തരത്തിലുള്ള രാജയോഗങ്ങളും സൃഷ്ടിക്കാറുമുണ്ട്.  ഇപ്പോഴിതാ ഈ മാസം കേതുവും വ്യാഴവും കൂടിച്ചേർന്ന് നവപഞ്ചമ രാജയോഗം രൂപപ്പെടാൻ പോകുകയാണ്.  

 

നിലവിൽ മായാവി ഗ്രഹം എന്നറിയപ്പെടുന്ന കേതു കന്നി രാശിയിലൂടെ സഞ്ചരിക്കുകയാണ്.  എന്നാൽ ദേവഗുരു വ്യാഴം മെയ് 1 ന് ഇടവ രാശിയിൽ പ്രവേശിച്ചു.  ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് ഗ്രഹങ്ങളും ഒൻപതും അഞ്ചും  ഭാവത്തിലാണ് നിൽക്കുന്നത്.

ഇതിലൂടെയാണ് നവപഞ്ചമ രാജയോഗം രൂപം കൊള്ളുന്നത്.  ഇത് 3 രാശിക്കാർക്ക് മികച്ച നേട്ടങ്ങൾ നൽകും.  ആ രാശികൾ ഏതൊക്കെ അറിയാം... 

 

ജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങൾ പരസ്പരം ത്രികോണ ഭാവത്തിൽ നിൽക്കുമ്പോഴാണ് നവപഞ്ചമ രാജയോഗം ഉണ്ടാകുന്നത്.  മേടം, ചിങ്ങം, ധനു രാശികളെ അഗ്നി രാശികളായും ഇടവം, കന്നി, മകരം എന്നിവ ഭൗമ രാശികളായും മിഥുനം, തുലാം, കുംഭം എന്നീ രാശികൾ വായു രാശികളായും കർക്കടകം, വൃശ്ചികം, മീനം എന്നീ രാശികൾ ജലരാശികളായും കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ രണ്ട് രാശികളിലായി ഒരേ മൂലകമുള്ള രണ്ട് ഗ്രഹങ്ങൾ 120 ഡിഗ്രിയിൽ രൂപപ്പെടുമ്പോഴാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്.

ഇടവം (Taurus): കേതു വ്യാഴ സംഗമം അതിലൂടെയുള്ള നവപഞ്ചമ രാജയോഗം എന്നിവ ഇവർക്ക് വലിയ നേട്ടങ്ങൽ നൽകും.  ഈ യോഗത്തിലൂടെ ഇവരുടെ വരുമാനത്തിൽ വലിയ വർധനവുണ്ടാകും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, തൊഴിൽ-ബിസിനസിൽ മികച്ച വിജയം നേടാൻ കഴിയും, ബിസിനസുകാർ പണം സമ്പാദിക്കുന്നതിനൊപ്പം പണം ലാഭിക്കുകയും ചെയ്യും. ഭാഗ്യം.  കൂടെയുണ്ടാകും

മകരം (Capricorn):  നവപഞ്ചമ യോഗത്തിലൂടെ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ.  ഈ സമയം ഇവർക്ക് വാഹനമോ വസ്തുവോ വാങ്ങാണ് യോഗമുണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടം ലഭിക്കും. കരിയറിൽ ധാരാളം അവസരങ്ങൾ ലഭിക്കും. ബിസിനസുകാർക്ക് ബിസിനസ്സിൽ നല്ല ലാഭം ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം.

മിഥുനം (Gemini): നവപഞ്ചമ യോഗത്തിലൂടെ ഇവർക്കും വലിയ നേട്ടങ്ങൾ ലഭിക്കും.  സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, പുതിയ നിക്ഷേപങ്ങളിൽ നിന്നും ലാഭം ലഭിക്കും, ബിസിനസിൽ നേട്ടമുണ്ടാകും, പുതിയ ചില ഇടപാടുകൾ നടത്താൻ കഴിയും,  പങ്കാളിയുമായുള്ള ബന്ധം മുമ്പത്തേതിനേക്കാൾ മികച്ചതായിരിക്കും. ഭൗതിക സുഖങ്ങൾ ലഭിക്കും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവാ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link