Malavya Rajayoga 2024: ജൂൺ വരെ ഈ 4 രാശിക്കാർക്ക് അടിപൊളി സമയം, ലഭിക്കും വൻ നേട്ടങ്ങൾ!
Shukra Gochar 2024: ജ്യോതിഷ പ്രകാരം സമ്പത്തും മഹത്വവും നൽകുന്ന ശുക്രൻ ഒരു വർഷത്തിന് ശേഷം അതായത് മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്.
ഇതിലൂടെ ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...
Malavya Rajyog in May 2024: ജ്യോതിഷത്തിൽ ഒൻപത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.
ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കും. ഈ കാലഘട്ടത്തിൽ ഗ്രഹങ്ങളുടെ ചലനം മാറുന്നത് മൂലം കൂടിച്ചേരലും രാജയോഗവും സൃഷ്ടിക്കും.
ഈ ക്രമത്തിൽ സ്നേഹത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഘടകമായ ശുക്രൻ മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിച്ചു. അതുമൂലം 4 രാശിക്കാർക്ക് ഭാഗ്യനേട്ടങ്ങൾ കൊണ്ടുവരുന്ന മാളവ്യ രാജയോഗം രൂപപ്പെട്ടു. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
ഇടവം (Taurus): സ്വന്തം രാശിയിലെ ശുക്രൻ്റെ സംക്രമണവും അതിലൂടെ സൃഷ്‌ടിച്ച മാളവ്യ രാജയോഗവും ഇവർക്ക് ഭാഗ്യനേട്ടങ്ങൾ നൽകും. ഈ സമയം ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കാൻ സാധ്യത, കരിയറുമായി ബന്ധപ്പെട്ട് പല വലിയ തീരുമാനങ്ങളും എടുക്കാം, സാമ്പത്തിക സ്ഥിതി ശക്തമാകും, വരുമാനം വർദ്ധിക്കും, പുതിയ വരുമാന മാർഗ്ഗങ്ങൾ തുറക്കും
കന്നി (Virgo): ശുക്ര സംക്രമവും മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണവും ഇവർക്ക് വലിയ അനുഗ്രഹമായിരിക്കും. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, സാമ്പത്തിക സ്ഥിതി ശക്തിപ്പെടും, പുതിയ വരുമാന മാർഗങ്ങൾ ലഭിക്കും, പുതിയ വാഹനത്തിലോ വസ്തുവിലോ നിക്ഷേപിക്കാം, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല ഫലം ലഭിക്കും
മകരം (Capricorn): ഇടവ രാശിയിൽ ശുക്രൻ്റെ പ്രവേശനവും മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണവും ഇവർക്ക് ശുഭകരമായിരിക്കും. ഈ സമയം കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, പിതാവുമായുള്ള ബന്ധം മുമ്പത്തേതിനേക്കാൾ ശക്തമാകും, പ്രണയ ബന്ധങ്ങളിൽ വിജയം കൈവരിക്കും, പ്രണയ വിവാഹം നടക്കാം, വാഹനമോ വസ്തുവോ വാങ്ങാം
ചിങ്ങം (Leo): ശുക്രൻ്റെ സംക്രമവും മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണവും ഈ രാശിക്കാർക്കും അടിപൊളി ഫലങ്ങൾ നൽകും. ജോലിയിൽ പുതിയ അവസരങ്ങൾക്കൊപ്പം സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ശക്തമായ സാധ്യത, . ഒരു പുതിയ ബിസിനസ് തുടങ്ങാൻ നല്ല സമയമായിരിക്കും, വിജയത്തോടെ സാമ്പത്തിക നേട്ടം ഉണ്ടാകും, ബന്ധത്തിൻ്റെ ദൃഢത വർദ്ധിക്കും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)