Good News: SBI ജീവനക്കാർക്ക് ലഭിക്കും 15 ദിവസത്തെ അധിക ശമ്പളം, എന്തുകൊണ്ട്?
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ (മാർച്ച് 2021 പാദം) സ്റ്റേറ്റ് ബാങ്ക് മികച്ച ലാഭം നേടി. അറ്റാദായമായി ബാങ്ക് 6,450.7 കോടി രൂപ നേടി. 2020 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ വരുമാനത്തിൽ 80 ശതമാനം വർധനയുണ്ടായി. സ്റ്റേറ്റ് ബാങ്കിന്റെ വരുമാനം വർദ്ധിച്ചതിന്റെ ഗുണം ജീവനക്കാർക്കും നൽകിയേക്കും. മാധ്യമ റിപ്പോർട്ടുകളിൽ ഈ വിവരങ്ങൾ നൽകിയിട്ടുണ്ട്.
2020 നവംബറിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ ഒരു ശമ്പള കരാർ ഒപ്പിട്ടു. ഈ കരാർ അനുസരിച്ച് സർക്കാർ ബാങ്കുകളിലെ ജീവനക്കാർക്ക് ഇൻസെന്റീവ് നേടാനുള്ള അവകാശമുണ്ട്. വാർഷിക വളർച്ച, പ്രവർത്തന ലാഭം, പോസിറ്റീവ് അറ്റാദായം എന്നിവയിൽ ബാങ്ക് ലാഭമുണ്ടാക്കുമ്പോൾ ജീവനക്കാർക്ക് ഇൻസെന്റീവ് നൽകണമെന്നുള്ള നിയമം ഉണ്ട്. അതനുസരിച്ച്, സ്റ്റേറ്റ് ബാങ്ക് ഉണ്ടാക്കുന്ന ബമ്പർ ലാഭത്തിന്റെ ആനുകൂല്യം ഉദ്യോഗസ്ഥർക്ക് ലഭിക്കും.
ജീവനക്കാരുടെ incentive തീരുമാനിക്കുന്നത് ഇങ്ങനെയാണ്
വേതന ഉടമ്പടി പ്രകാരം ഒരു ബാങ്കിന്റെ ലാഭം 5 മുതൽ 10 ശതമാനം വരെയാണെങ്കിൽ ജീവനക്കാർക്ക് 5 ദിവസത്തെ ശമ്പളം ഒരു പ്രോത്സാഹനമായി ലഭിക്കും. എന്നാൽ ലാഭം 10 മുതൽ 15 വരെയാണെങ്കിൽ ജീവനക്കാർക്ക് 10 ദിവസത്തെ ശമ്പളം ലഭിക്കും. 15 ശതമാനത്തിലധികം ലാഭത്തിന് പ്രോത്സാഹനമായി ജീവനക്കാർക്ക് 15 ദിവസത്തെ ശമ്പളം ലഭിക്കും. എല്ലാ റാങ്കുകളിലെയും പോസ്റ്റുകളിലെയും ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാണ്.
SBI ഏതാനും ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ സ്റ്റാഫുകൾക്ക് ബോണസ് പ്രഖ്യാപിച്ചേക്കും. എന്നാൽ മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളായ കാനറ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും ലാഭം നേടിയ ശേഷം തങ്ങളുടെ ജീവനക്കാർക്ക് പ്രകടനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നൽകി. കാനറ ബാങ്ക് ജീവനക്കാർക്ക് 15 ദിവസത്തെ ശമ്പളം നൽകി, ബാങ്ക് ഓഫ് മഹാരാഷ്ട്രയും ജീവനക്കാർക്ക് ബോണസ് നൽകി. കഴിഞ്ഞ സാമ്പത്തിക വർഷം കാനറ ബാങ്ക് 1,010.87 കോടി രൂപ നേടിയപ്പോൾ ബാങ്ക് ഓഫ് മഹാരാഷ്ട്ര 2020-21ൽ 165 കോടി ലാഭം നേടി.