Google Search: ഗൂഗിളിൽ ആളുകൾ ബജറ്റിനെക്കുറിച്ച് ഏറ്റവും കൂടുതൽ തിരയുന്നത് എന്താണ്? നോക്കാം

Mon, 31 Jan 2022-11:24 am,

ഗൂഗിളിൽ ബജറ്റിന്റെ അർത്ഥം തിരയാൻ ആളുകൾ താൽപ്പര്യം കാണിക്കുന്നുണ്ട്. ബഡ്ജറ്റ് എന്ന വാക്ക് ഉരുത്തിരിഞ്ഞത് ചെറിയ ബാഗ് എന്നർത്ഥം വരുന്ന ബൂഗെറ്റ് (Bougette) എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ്. എല്ലാ വർഷവും ഏപ്രിൽ 1 നും മാർച്ച് 31 നും ഇടയിലുള്ള ചെലവുകൾക്കായി സർക്കാർ ഒരു അക്കൗണ്ട് തയ്യാറാക്കുന്നു, അതിനെയാണ് കേന്ദ്ര ബജറ്റ് എന്ന് പറയുന്നത്.

ആളുകൾ ഗൂഗിളിൽ ബജറ്റുകൾ എത്ര തരം ഉണ്ടെന്നും തിരയുന്നുണ്ട്. സന്തുലിത ബജറ്റ് (Balanced Budget) മിച്ച ബജറ്റ് (Surplus Budget), കമ്മി ബജറ്റ് (Deficit Budget) എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ബജറ്റുകളാണ് ഉള്ളത്. ബാലൻസ്ഡ് ബജറ്റിൽ വരവും ചെലവും തുല്യമായിരിക്കണം. അതേസമയം സർപ്ലസ് ബജറ്റിൽ സർക്കാരിന്റെ വരുമാനം ചെലവിനേക്കാൾ കൂടുതലായിരിക്കും. ഡെഫിസിറ്റ് ബജറ്റിൽ സർക്കാരിന്റെ ചെലവ് അതിന്റെ വരുമാന സ്രോതസ്സിനേക്കാൾ കൂടുതലാണ്.

ബജറ്റ് എപ്പോൾ അവതരിപ്പിക്കുമെന്നും ആളുകൾ ഗൂഗിളിൽ തിരയുന്നുണ്ട്. ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman)  2022 ഫെബ്രുവരി 1 ന് രാവിലെ 11 മണിക്ക്ത ന്റെ നാലാമത്തെ ബജറ്റ്  പാർലമെന്റിൽ അവതരിപ്പിക്കും.

ഇത്തവണ 2022 ജനുവരി 31 മുതലാണ് സർക്കാർ ബജറ്റ് സമ്മേളനം ആരംഭിക്കാൻ പോകുന്നത്. ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുവരെയും സംയുക്തമായി അഭിസംബോധന ചെയ്യും.

രാജ്യം ഈ സമയം കൊറോണ വൈറസിന്റെ Omicron വേരിയന്റുമായി ഇപ്പോൾ പോരാടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരിൽ നിന്ന് ദുരിതാശ്വാസ ബജറ്റാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link