Grace Antony: വള്ളത്തിൽ കിടിലം ഫോട്ടോഷൂട്ടുമായി ഗ്രേസ് ആന്റണി
ഗ്രേസിനെ പിന്നീട് മലയാളികൾ കാണുന്നത് കുമ്പളങ്ങി നൈറ്റിസിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന സൈക്കോ വില്ലന്റെ ഭാര്യയായ സിമിയുടെ റോളിലാണ്. മികച്ചൊരു കഥാപാത്രമായിരുന്നു ഗ്രേസിന് ലഭിച്ചത്.
അതിന് ശേഷം പല റോളുകളും അഭിനയിച്ചു. പ്രേക്ഷകർ ഇപ്പോഴും ഓർത്തിരിക്കുന്നത്. തമാശ, പ്രതി പൂവൻകോഴി, ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962 തുടങ്ങിയ സിനിമകളിൽ അതിന് ശേഷം ഗ്രേസ് അഭിനയിച്ചിട്ടുണ്ട്.
പുതിയ അഭിനയത്രിമാരിലെ ‘ഉർവശി’ എന്നായിരുന്നു നടി പാർവതി ഗ്രേസിനെ കുറിച്ച് ഹലാൽ ലവ് സ്റ്റോറിയിലെ പ്രകടനം കണ്ടിട്ട് വിശേഷിപ്പിച്ചത്
സമൂഹ മാധ്യമങ്ങളിലും ഗ്രേസിന് ഒരുപാട് ആരാധകരാണ് ഉളളത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം രണ്ടര ലക്ഷത്തിന് അധികം ഫോള്ളോവെഴ്‌സാണ് താരത്തിനുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വെറൈറ്റി ഫോട്ടോഷൂട്ടാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ഒരു വള്ളത്തിൽ വച്ചാണ് ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്
റിച്ചാർഡ് ആന്റണി എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഗ്രേസിന്റെ ഈ ചിത്രങ്ങൾ എടുത്തിട്ടുള്ളത്. കമീല ബൗട്ടിക്കാണ് കോസ്റ്റിയൂം.
തൂവെള്ള നിറത്തിലെ വസ്ത്രം ധരിച്ച് ഈറനോടെ വള്ളത്തിലും വെള്ളത്തിലും കിടന്നുള്ള ഫോട്ടോസ് ആരാധകരുടെ മനം നിറക്കുന്ന കാഴ്ചയാണ്. കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ, സിമ്പളി സൗമ്യ എന്നിവയാണ് ഗ്രേസിന്റെ അടുത്ത സിനിമകൾ.