Planets Conjunction 2023: മീനരാശിയിലെ ഗ്രഹങ്ങളുടെ സംയോജനം; ഈ 3 രാശിയിലുള്ളവർക്ക് വൻ നേട്ടങ്ങളുണ്ടാകും

Mon, 20 Mar 2023-3:22 pm,

ഇടവം - ഇടവം രാശിക്കാർക്ക് ഗ്രഹങ്ങളുടെ സംയോജനത്തിൽ നിന്ന് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റം ലഭിച്ചേക്കും. പൂർവ്വിക സ്വത്ത് ലഭിക്കാനും സാധ്യത. ബിസിനസിൽ വിജയിക്കും. നിശ്ചയദാർഢ്യവും ധൈര്യവും നിറഞ്ഞവരായിരിക്കും ഇവർ. 

 

വൃശ്ചികം - സൂര്യൻ, ബുധൻ, വ്യാഴം എന്നിവയുടെ സംയോജനം സർഗ്ഗാത്മക മേഖലയിൽ പ്രവർത്തിക്കുന്ന വൃശ്ചിക രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. അക്കൗണ്ടിംഗ്, മാനേജ്മെന്റ്, സ്റ്റോക്ക് മാർക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്കും ഈ കാലയളവ് ശുഭകരമാണ്. വൃശ്ചികം രാശിക്കാർക്ക് ഈ ​ഗ്രഹങ്ങളുടെ സംയോജന കാലയളവിൽ പെട്ടെന്ന് ധനലാഭം ലഭിക്കും. ബിസിനസിൽ മികച്ച ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് കുടുംബവുമായുള്ള ബന്ധം ശക്തമാകും.

 

ധനു - ഈ കാലയളവ് സംരംഭകർക്കും ഉയർന്ന റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും അനുകൂലമായിരിക്കും. തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കുകയും വൻ പുരോ​ഗതിയുണ്ടാകുകയും ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link