Budh Gochar 2024: ചന്ദ്രഗ്രഹണം കഴിഞ്ഞ് 15 ദിവസങ്ങൾക്ക് ശേഷം ബുധ സംക്രമം; ഈ 3 രാശിക്കാർക്ക് അത്ഭുത നേട്ടങ്ങൾ!
ജ്യോതിഷം അനുസരിച്ച് ബുധൻ രാശി മാറുമ്പോഴെല്ലാം അത് എല്ലാ രാശികളെയും ബാധിക്കാറുണ്ട്. ഇപ്പോഴിതാ ഏപ്രിൽ 9 ചൊവ്വാഴ്ച ബുധൻ രാശി മാറാൻ പോകുകയാണ്.
ആരുടെ ജാതകത്തിൽ ബുധൻ്റെ സ്ഥാനം ശക്തമാണോ ആ വ്യക്തി വളരെ ബുദ്ധിമാനായിരിക്കും എന്നാണ് വിശ്വാസം. അതുപോലെ ജാതകത്തിൽ ബുധൻ്റെ സ്ഥാനം ദുർബലമായിരിക്കുന്ന ആളുകൾ മാനസികമായി ദുർബലരാണ് എന്നാണ് പറയുന്നത്. കൂടാതെ ഇവർ അലസരായിരിക്കും.
ബുധൻ ഏതൊരു സമയത്താണോ തന്റെ രാശിയോ നക്ഷത്രമോ മാറ്റുന്നത് അതിന്റെ പ്രഭാവം ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും സ്വാധീനം ചെലുത്തും. ബുധൻ അടുത്ത മാസം രാശി മാറുകയാണ്.
ജ്യോതിഷികൾ പറയുന്നതനുസരിച്ച് 2024 ഏപ്രിൽ 9 ചൊവ്വാഴ്ച രാത്രി 9:22 ന് ബുധൻ മീന രാശിയിലേക്ക് പ്രവേശിക്കും. മീനം വ്യാഴത്തിൻ്റെ രാശിയാണ്.
ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിൻ്റെ രാശിയിലേക്ക് ബുധൻ പ്രവേശിക്കുമ്പോൾ മേടം ഉൾപ്പെടെയുള്ള മൂന്ന് രാശികളിൽ അനുകൂലമായ സ്വാധീനം ചെലുത്തും. ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Arise): ബുധൻ്റെ രാശിയിലെ മാറ്റം മേട\ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഏപ്രിൽ പകുതിയോടെ മേട രാശിക്കാർക്ക് കരിയറുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. വിദേശത്ത് പഠിക്കുന്നവർക്ക് വീടിൻറെ ഓർമ്മ ഈ സമയം കൂടുതലായിരിക്കും. കച്ചവടം ചെയ്യുന്നവർക്ക് ഇരട്ടി ലാഭം , ജോലിസ്ഥലവുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ എന്നിവ ചെയ്യേണ്ടി വന്നേക്കാം.
മിഥുനം (Gemini): ഏപ്രിൽ 9 ചൊവ്വാഴ്ച മീന രാശിയിലേക്കുള്ള ബുധൻ്റെ പ്രവേശനം മിഥുന രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. രാഷ്ട്രീയ രംഗത്ത് ഒരു കരിയർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സംക്രമം വളരെ അനുകൂലമായിരിക്കും. രാഷ്ട്രീയത്തിൽ നിങ്ങൾക്ക് ഒരു വലിയ നേതാവിനെ കണ്ടുമുട്ടാം. ഈ കൂടിക്കാഴ്ച ഭാവിയിൽ നല്ലതായിരിക്കും.
തുലാം (Libra): വേദ ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് ബുധൻ്റെ രാശിമാറ്റം ഒരു പരിധി വരെ നല്ലതായിരിക്കും. വിവാഹിതരായ ആളുകൾ അവരുടെ ജീവിതത്തിൽ സന്തുഷ്ടരായിരിക്കും. പങ്കാളിയിൽ നിന്ന് പിന്തുണ, ഒരു ആത്മീയ യാത്ര പോകാൻ അവസരമുണ്ടാകും അത് നിങ്ങൾക്ക് ഫലം നൽകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)