Grapefruit Health Benefits: ആരോഗ്യ ഗുണങ്ങളാൽ സമ്പന്നം; ഗ്രേപ് ഫ്രൂട്ട് ദിവസവും കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്
വൈറ്റമിൻ ബി, സിങ്ക്, ചെമ്പ്, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടമായ ഗ്രേപ് ഫ്രൂട്ട് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
ഗ്രേപ് ഫ്രൂട്ട് കഴിക്കുന്നത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഗ്രേപ് ഫ്രൂട്ടിൽ ഉയർന്ന പോഷകങ്ങളും കുറഞ്ഞ കലോറിയും അടങ്ങിയിരിക്കുന്നതിനാൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ജലാംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗ്രേപ് ഫ്രൂട്ട് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
ഗ്രേപ് ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഗ്രേപ് ഫ്രൂട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രേപ് ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ലിമോണീൻ പാൻക്രിയാറ്റിക്, ആമാശയ കാൻസറുകൾക്കെതിരെ ഫലപ്രദമാണ്.