Guru Chandal Rajyog: ഗുരു ചണ്ഡൽ രാജയോഗം, ഒക്ടോബർ 30 വരെ, ഈ 3 രാശിക്കാരുടെ ജീവിതത്തിൽ ദുരിതം

Sat, 17 Jun 2023-2:16 pm,

രാശിചിഹ്നങ്ങളിൽ ഗുരു ചണ്ഡൽ രാജയോഗത്തിന്‍റെ പ്രഭാവം (Guru Chandal Rajyog)

ദേവന്മാരുടെ ഗുരുവായി കണക്കാക്കപ്പെടുന്ന വ്യാഴവും ക്രൂരനെന്ന് പറയപ്പെടുന്ന രാഹുവും  കൂടിച്ചേർന്ന്, ഈ സമയത്ത് ഗുരു ചണ്ഡൽരാജയോഗം (Guru Chandal Rajyog) സൃഷ്ടിച്ചു. ഇത് ഒക്ടോബർ 30 വരെ തുടരും. നിഴൽ ഗ്രഹമായ രാഹു ഒക്ടോബർ 30 ന് ഇടവം രാശിയില്‍ പ്രവേശിക്കും, അതിനുശേഷം മാത്രമേ ആളുകൾക്ക് ഈ അശുഭകരമായ രാജയോഗത്തിൽ നിന്ന് മുക്തി നേടാനാകൂ. ഈ ഗുരു ചണ്ഡൽ രാജയോഗം മൂലം 3 രാശിക്കാർക്ക് വലിയ നഷ്ടങ്ങൾ നേരിടേണ്ടിവരും. ഈ രാശിക്കാര്‍ക്ക് കരിയറിൽ പരാജയം, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. ഗുരു ചണ്ഡൽ രാജയോഗത്തിന്‍റെ പ്രഭാവം ഉണ്ടാകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം 

ധനു രാശി (Sagittarius Zodiac Sign)   ഈ രാശിക്കാർക്ക് ഗുരു ചണ്ഡൽ രാജ്യയോഗം (Guru Chandal Rajyog) ഏറെ അശുഭകരമായി മാറും . ഈ രാശിക്കാരുടെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ചിലവുകൾ ഏറെ വർദ്ധിച്ചേക്കാം, അതുമൂലം ബജറ്റ് വഷളായേക്കാം. മക്കളുടെ ഭാഗത്ത് നിന്ന് ടെൻഷന്‍ ഉണ്ടാകാം. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ നിങ്ങളെ വിഷമിപ്പിക്കും. നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ആരോഗ്യം മോശമായേക്കാം. വാഹനമോടിക്കുമ്പോൾ ഏറെ ശ്രദ്ധിക്കുക, അപകടമുണ്ടാകാൻ സാധ്യതയുണ്ട്. ഈശ്വരനെ സ്മരിക്കുകയും പക്ഷികൾക്ക് ഭക്ഷണവും വെള്ളവും നൽകുകയും ചെയ്യുക. കാലക്രമേണ എല്ലാം ശുഭമായി ഭവിക്കും.

 

മിഥുനം രാശി (Gemini Zodiac Sign)

ഗുരു ചണ്ഡൽ രാജ്യയോഗം ഈ രാശിക്കാർക്ക് ഏറെ നഷ്ടങ്ങള്‍ വരുത്തും.  കോടതി കേസുകള്‍ നിങ്ങൾക്കെതിരെ വരാം. സ്വന്തമായി വീടു പണിയണമെന്ന ആഗ്രഹം ഉണ്ടാകും എന്നാൽ പൂർത്തീകരിക്കാൻ കഴിയാതെ വരും. ജോലിയോടൊപ്പം, ദാമ്പത്യ ജീവിതത്തിലും നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും. ബിസിനസിൽ നഷ്ടം വരാം. നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം പാലിയ്ക്കുക.  സമയം കടന്നുപോകാൻ ക്ഷമയോടെ കാത്തിരിക്കുക. 

മേടം രാശി (Aries Zodiac Sign)

ജ്യോതിഷ പ്രകാരം  ഗുരു ചണ്ഡൽ രാജ്യയോഗത്തിന്‍റെ രൂപീകരണം മൂലം ഈ രാശിക്കാർക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ബിസിനസിലും ജോലിയിലും പ്രശ്നങ്ങൾ നേരിടാം. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി തർക്കമുണ്ടാകാം. ധന നഷ്ടം ഉണ്ടാകാം. എവിടെയെങ്കിലും നിക്ഷേപിക്കുന്നതിന് മുമ്പ് അൽപ്പം ചിന്തിക്കുക. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link