Gajakesari Yoga: 5 ദിവസത്തിന് ശേഷം സുവർണ്ണകാലം; ഗജകേസരി രാജയോഗത്താൽ ഇവർക്ക് ധനനേട്ടം, ജോലിയിലും ബിസിനസിലും പുരോഗതി!

Sun, 08 Dec 2024-12:39 pm,

ജ്യോതിഷ പ്രകാരം വ്യാഴം ചന്ദ്രനുമായി ചേരുമ്പോഴാണ് ഗജകേസരി എന്ന പവർഫുൾ രാജയോഗം രൂപം കൊള്ളുന്നത്. ഇത്തവണ ഇടവ രാശിയിൽ ഗജകേസരി രാജയോഗം രൂപപ്പെടുന്നതിനാൽ ചിലർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.

ജ്യോതിഷത്തിൽ ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമായിട്ടാണ് ചന്ദ്രനെ കണക്കാക്കുന്നത്. ചന്ദ്രൻ രണ്ടര ദിവസത്തിലൊരിക്കലാണ് രാശി മാറ്റുന്നത്. ഈ സമയം ചന്ദ്രൻ ഏതെങ്കിലും ഗ്രഹങ്ങളുമായി  സംയോജിക്കാറുമുണ്ട്.

ഡിസംബർ 13 ന് ദേവഗുരു വ്യാഴത്തിൻ്റെ സാന്നിദ്ധ്യമുള്ള ഇടവ രാശിയിൽ ചന്ദ്രൻ പ്രവേശിക്കും, ചന്ദ്രൻ്റെ കൂടിച്ചേരൽ ഗജകേസരിയോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് വൻ ഭാഗ്യ നേട്ടങ്ങൾ നൽകും.

 

ജ്യോതിഷ പ്രകാരം ഗജകേസരി യോഗം എന്നാൽ ആനപ്പുറത്തിരിക്കുന്ന സിംഹം എന്നാണ് അർത്ഥം. ഈ യോഗത്തിൽ ചന്ദ്രൻ വ്യാഴം, ബുധൻ, ശുക്രൻ എന്നിവയുമായി ചേർന്ന് നിൽക്കുന്നു. ചന്ദ്രനോ വ്യാഴമോ പരസ്പരം ഉന്നതമായ രാശിയിലാണെങ്കിൽ ഈ യോഗം രൂപം കൊള്ളാറുണ്ട്.

ഈ രാജയോഗം ചില രാശിക്കാർക്ക് എല്ലാ മേഖലകളിലും പുരോഗതി, സന്തോഷം, ബുദ്ധി വർദ്ധനവ്, സമ്പത്ത്‌, ബഹുമാനവും എന്നിവ നൽകുന്നു.  ഗജകേസരി രാജയോഗത്തിലൂടെ ഭാഗ്യ നേട്ടങ്ങൾ നൽകുന്ന രാശിക്കാർ അറിയാം...

 

ഇടവം (Taurus): ചന്ദ്രനും വ്യാഴവും ചേർന്ന് രൂപപ്പെടുന്ന ഗജകേസരിയോഗം ഇർക്ക് ഭാഗ്യം തെളിയും. ഇവർക്ക് ഇഷ്ടമുള്ള ജോലി, ബിസിനസ്സിന് സമയം അനുകൂലം, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, കിട്ടാനുള്ള പണം തിരികെ ലഭിക്കും, അവിവാഹിതർക്ക് വിവാഹാലോചന, ആത്മവിശ്വാസവും ബൗദ്ധിക ശേഷിയും വർദ്ധിക്കും

കന്നി (Virgo): വക്രി വ്യാഴവും ചന്ദ്രനും ചേർന്നുള്ള ഗജകേസരിയോഗം ഇവർക്കും നേട്ടങ്ങൾ നൽകും. വരുമാനം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാക്കും, കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കും, ജോലി ചെയ്യുന്നവർക്ക്  ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം എന്നിവയുണ്ടാകും.

വൃശ്ചികം (Scorpio): ചന്ദ്രനും വ്യാഴവും ചേർന്ന് രൂപം കൊള്ളുന്ന ഗജകേസരിയോഗം ഇവർക്കും വാൻ നേട്ടങ്ങൾ നൽകും.  എല്ലാ മേഖലയിലും വിജയസാധ്യത, ബിസിനസ്സിൽ നല്ല ലാഭം, സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യത, പുതിയ പ്രോജക്ടിൽ പ്രവർത്തിക്കും, ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. കുട്ടികളിൽ നിന്നും പുതിയ ചില വാർത്തകൾ ലഭിക്കാനിടയുണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link