Guru Nakshatra Transit: വ്യാഴം മകയിരം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, തൊട്ടതൊക്കെ പൊന്നാകും!

Tue, 17 Sep 2024-4:49 pm,

Jupiter Nakshatra Gochar 2024: ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറും. വ്യാഴം ഏകദേശം 1 വർഷത്തോളം സമയമെടുത്താണ് രാശി മാറുന്നത്.  അതുകൊണ്ടുതന്നെ ഒരു രാശിചക്രം പൂർത്തിയാകാൻ ഏകദേശം 12 വർഷമെടുക്കും.

വ്യാഴത്തിൻ്റെ രാശിമാറ്റത്തിൻ്റെ പ്രഭാവം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ നിലനിൽക്കും. രാശി മാറുന്നതിന് പുറമേ വ്യാഴം കാലാകാലങ്ങളിൽ നക്ഷത്ര മാറ്റവും നടത്തും. ഈ സമയത്ത് വ്യാഴം മകയിരം നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.  അത് 2024 നവംബർ വരെ ഈ നക്ഷത്രത്തിൽ തുടരും.

സെപ്റ്റംബർ 22 ന് വ്യാഴം മകയിരം നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലേക്ക് പ്രവേശിക്കും. വ്യാഴത്തിൻ്റെ നക്ഷത്ര മാറ്റം ചിലർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ആ  രാശികൽ ഏതൊക്കെ ആണെന്ന് നോക്കാം...

ജ്യോതിഷ പ്രകാരം വ്യാഴത്തെ സന്തോഷം, ഐശ്വര്യം, ഭാഗ്യം, സൗഭാഗ്യം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. സെപ്റ്റംബർ 22 ന് രാത്രി 7:14 ന് വ്യാഴം മകയിരം നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിൽ പ്രവേശിക്കും.  ഇത് ഒക്ടോബർ 26 വരെ ഈ സ്ഥാനത്ത് തുടരും.  ദൃക് പഞ്ചാംഗം പറയുന്നു.

ജ്യോതിഷ പ്രകാരം മകയിരം നക്ഷത്രം 27 നക്ഷത്രങ്ങളിലെ അഞ്ചാമത്തെ നക്ഷത്രമാണ്.  കണക്കാക്കപ്പെടുന്നു. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്.

മേടം (Aries): ഈ രാശിയിൽ വ്യാഴം രണ്ടാം ഭാവത്തിലാണ് നിൽക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയവും സാമ്പത്തിക നേട്ടവും ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, അതുവഴി നിങ്ങൾക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും. പഠിക്കാനോ വിദേശയാത്ര ചെയ്യാനോ ഉള്ള നിങ്ങളുടെ സ്വപ്നം സഫലമാകും

വൃശ്ചികം (Scorpio): ഈ രാശിക്കാർക്കും വ്യാഴം മകയിരം  നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലേക്ക്  നീങ്ങുന്നത് വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിയിൽ വ്യാഴം ഏഴാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവർക്ക് ഈ സമയം എല്ലാ മേഖലകളിലും വിജയം നേടാൻ കഴിയും,  കഠിനാധ്വാനത്തിൻ്റെ ഫലം തീർച്ചയായും ലഭിക്കും. മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളെ അംഗീകരിക്കും. ശമ്പള വർദ്ധനയ്ക്കും സാധ്യതയുണ്ട്, തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും, ഭൗതിക സുഖങ്ങൾ കൈവരും. ആരോഗ്യവും മെച്ചപ്പെടും.

ഇടവം (Taurus):  വ്യാഴത്തിന്റെ നക്ഷത്ര മാറ്റം ഇടവം രാശിക്കാര്‍ക്കും ഗുണം ചെയ്യും. വ്യാഴം ഇവരുടെ ജാതകത്തില്‍ ധനം, സംസാരം എന്നിവയുമായി ബന്ധപ്പെട്ട ഭവനത്തിലാണ് സംക്രമണം നടത്തുന്നത്. ഇതിലൂടെ ഇവർക്ക് ആകസ്മികമായ സാമ്പത്തിക ലാഭം, കുടുംബത്തിലെ സുഖ സൗകര്യങ്ങള്‍ മെച്ചപ്പെടും, സാമ്പത്തികമായ പ്രയാസങ്ങള്‍ അവസാനിക്കും, ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകും, മികച്ച ആശയ വിനിമയവും സംഭാഷണ സൗകുമാര്യവും ഉണ്ടാകും, ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനാകും.    (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link