Guru Purnima 2022: ഗുരു പൂർണിമയില്‍ നടത്തുന്ന ദാനധര്‍മ്മം ദാരിദ്ര്യം ഇല്ലാതാക്കും, ദാനമായി നല്‍കേണ്ടത് എന്ത്? നിങ്ങളുടെ രാശി പറയും
Aries (മേടം) മേടം രാശിക്കാർ ഗുരുപൂർണിമ ദിനത്തില്‍ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ദാനം ചെയ്യണം. ഇങ്ങനെ ചെയ്താൽ പണവുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധികളും ഇല്ലാതാകും.
Taurus (ഇടവം)
ഗുരുപൂർണിമ ദിനത്തില്‍ ഇടവം രാശിക്കാര്‍ എന്താണ് ദാനമായി നല്‍കേണ്ടത്? ഇടവം രാശിക്കാര്‍ ഈ ദിനത്തില്‍ കല്‍ക്കണ്ടം ദാനമായി നല്‍കുക. അവര്‍ക്ക് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും.
Gemini (മിഥുനം)
മിഥുനം രാശിക്കാർ ഗുരുപൂർണിമ ദിനത്തില്‍ ഗോശാലയിൽ പച്ചപ്പുല്ല് ദാനം ചെയ്യണം. ഇതുകൂടാതെ സ്വന്തം കൈകൊണ്ട് പശുക്കൾക്ക് പച്ചപ്പുല്ല് കൊടുക്കുയും വേണം.
Cancer (കര്‍ക്കിടകം)
കർക്കടക രാശിക്കാർ ഗുരുപൂർണിമ നാളിൽ പാവപ്പെട്ടവർക്ക് അരി ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ സമ്മർദ്ദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
Leo (ചിങ്ങം)
ചിങ്ങം രാശിക്കാര്‍ ഗുരു പൂര്‍ണ്ണിമ ദിനത്തില്‍ ഗോതമ്പ് ദാനം ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇവരുടെ ജീവിതത്തില്‍ ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും.
Virgo (കന്നി) കന്നി രാശിക്കാർ ഗുരുപൂർണിമ ദിനത്തിൽ ബ്രാഹ്മണർക്ക് ഭക്ഷണം നൽകുക. ഇങ്ങനെ ചെയ്താൽ വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും.