Gajalakshmi Rajayoga: വർഷങ്ങൾക്ക് ശേഷം ഇടവ രാശിയിൽ ഗജലക്ഷ്മി രാജയോഗം; വരുന്ന 12 ദിവസം ഈ രാശിക്കാർ മിന്നിത്തിളങ്ങും!

Fri, 31 May 2024-7:15 am,

Guru Shukra Yuti:  ഇടവ രാശിയിൽ വ്യാഴ-ശുക്ര സംയോഗം സൃഷ്ടിക്കും ഗജലക്ഷ്മി രാജയോഗം.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം സമൂഹത്തിൽ മാന്യത കൈവരും കരിയറിലും നല്ല സമയം ആയിരിക്കും.

 

 ജ്യോതിഷ പ്രകാരം ഗജലക്ഷ്മി എന്ന വാക്ക് ധനം സമ്പത്ത് സൗഖ്യം പവർഫുൾ രാജയോഗം എന്നിവയുടെ പ്രതീകമാണ്.  അറിവും വികാസവുമായി ബന്ധപ്പെട്ട ഗ്രഹമാണ് വ്യാഴം. ഇന്ത്യൻ വേദ ജ്യോതിഷത്തിൽ ഗജലക്ഷ്മി രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഒരു രാജയോഗമാണ്. 

ഒരു വ്യക്തിയുടെ ജനന ചാർട്ടിൽ 1, 4, 7 അല്ലെങ്കിൽ 10 മത്തെ  ഭവനത്തിൽ ശുക്രനോ ചന്ദ്രനോ നിൽക്കുമ്പോഴാണ് ഗഹാലക്ഷ്മി രായോഗം ഉണ്ടാകുന്നത്.  

 

Gajalakshmi Rajayoga in Taurus 2024: ജ്യോതിഷത്തിൽ ശുക്രനെ ഭൂതങ്ങളുടെ ദേവനായും വ്യാഴത്തെ ദേവന്മാരുടെ ഗുരുവായുമാണ് കണക്കാക്കുന്നത്. 

ഈ രണ്ട് ഗ്രഹങ്ങളും അവയുടെ ചലനം മാറുമ്പോഴോ ഒരു രാശിയിൽ വരുമ്പോഴോ അത് 12 രാശികളേയും ബാധിക്കും. ഇപ്പോഴിതാ ഇടവ രതിയിൽ രാശിയിൽ സൗന്ദര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഘടകമായ ശുക്രനും ഭാഗ്യത്തിൻ്റെ ഘടകമായ വ്യാഴവും കൂടിച്ചേരുന്നു. 

12 വർഷത്തിനുശേഷം ശുക്ര വ്യാഴ കൂടിച്ചേരളിലൂടെ ഗജലക്ഷ്മീ രാജയോഗം രൂപപ്പെട്ടു.  ഇത് 4 രാശിക്കാർക്ക് വളരെ ഭാഗ്യമായിരിക്കും.  

എന്നാൽ ജൂൺ 12 ന് ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കുന്നതോടെ ഈ രാജയോഗം കഴിയും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

 

മേടം (Aries):  ഇടവ രാശിയിലെ ഗുരു ശുക്ര യുതിയും അതിനോടൊപ്പം ഉണ്ടാകുന്ന ഗജലക്ഷ്മീ രാജയോഗവും ഇവർക്ക് ശരിക്കും ഭാഗ്യനേട്ടങ്ങൽ നൽകും. സമൂഹത്തിൽ മാന്യത കൈവരും, കരിയറിന് നല്ല സമയം, അവിവാഹിതർക്ക് സമയം അനുകൂലമായിരിക്കും, വിവാഹാലോചനകൾ വരാം, ജോലി ചെയ്യുന്ന ആളുകൾക്ക് ഒരു വീടോ വസ്തുവോ വാങ്ങാൻ യോഗം

ധനു (Sagittarius): ഗജലക്ഷ്മീ രാജയോഗത്തിൻ്റെ രൂപീകരണം ഈ രാശിക്കാകർക്കും ഗുണം നൽകും. ഈ സമയം ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കും, ചില വലിയ ഡീലുകൾ ലഭിച്ചേക്കാം, ജീവനക്കാരന് പ്രമോഷൻ്റെ ആനുകൂല്യം ലഭിച്ചേക്കാം, ആത്മവിശ്വാസം വർദ്ധിക്കും, വരുമാനം വർദ്ധിക്കും, വരുമാന സ്രോതസ്സുകളും വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും. ചില വലിയ ആളുകളെ പരിചയപ്പെട്ടേക്കാം അത് ഭാവിയിൽ നേട്ടങ്ങൾ നൽകും

ചിങ്ങം (Leo): ഗജലക്ഷ്മീ രാജയോഗം ഷിജിന രാശിക്കാർക്ക്  അനുകൂലമായിരിക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം, സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, ബിസിനസ്സിൽ ഒരു വലിയ ഇടപാടിന് അന്തിമരൂപമായേക്കാം, വാഹനങ്ങളും വസ്തുവകകളും വാങ്ങാണ് യോഗം,  ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ഏതെങ്കിലും മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാണ് യോഗം

കർക്കടകം (Cancer): ശുക്ര-വ്യാഴ സംഗമത്തിലൂടെ സൃഷ്ടിക്കുന്ന  ഗജലക്ഷ്മീ രാജയോഗം ഈ രാശിക്കാർക്കും നേട്ടം നൽകും,  ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയുടെ ആനുകൂല്യം ലഭിക്കും, തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാനിടയുണ്ട്, ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ ഉണ്ടാകാം, പുതിയ വരുമാന മാർഗങ്ങൾ തുറക്കും, നിക്ഷേപത്തിൽ നിന്നും നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും, കരിയറിൽ പുരോഗതിയുടെ പുതിയ പാത തുറക്കും

(Disclaimer:ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link