Guru Uday: വ്യാഴത്തിന്റെ ഉദയം സൃഷ്ടിച്ചു ഹംസ രാജയോഗം; ഈ 3 രാശിക്കാർക്ക് ഇനി നേട്ടങ്ങളുടെ ചാകര
വ്യാഴം ഈ സമയം മേട രാശിയിലാണ്. ഇത് 2024 മെയ് 1 വരെ ഇവിടെ തുടരും. അതിനിടയില്‍ വ്യാഴം മേടം രാശിയില്‍ ഉദിച്ചിരിക്കുകയാണ്. ചൊവ്വയുടെ രാശിയായ മേടത്തില്‍ വ്യാഴം ഉദിക്കുന്നത് പല രാശിക്കാര്‍ക്കും ഗുണം നൽകും. വ്യാഴത്തിന്റെ ഉദയത്തിലൂടെ ഹംസ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ രാജയോഗത്തിന്റെ ഫലം 12 രാശികളേയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാര്‍ക്ക് ഈ സമയം കിടിലം നേട്ടങ്ങളുടെ ചാകരയായിരിക്കും. ഏതൊക്കെയാണ് ഈ രാശിക്കാര്‍ എന്ന് അറിയാം...
ജ്യോതിഷത്തില്‍ വ്യാഴം രൂപപ്പെടുത്തുന്ന മഹാപുരുഷ യോഗങ്ങളിലൊന്നാണ് ഹംസയോഗം. നിങ്ങളുടെ ജാതകത്തില്‍ വ്യാഴം അനുകൂലമായ സ്ഥാനം വഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പൂര്‍ണത കൈവരിക്കുന്ന ഒരു വ്യക്തിയായിരിക്കും നിങ്ങള്‍.
മേടം: ഹംസ രാജയോഗം മേട രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും. വ്യാഴം നിങ്ങളുടെ രാശിയില്‍ ലഗ്‌നഭാവത്തില്‍ സഞ്ചരിക്കുന്നു. അതുകൊണ്ട് ഈ സമയത്ത് ഈ രാശിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ഇതോടൊപ്പം ഇവരുടെ വ്യക്തിത്വം മെച്ചപ്പെടും. പങ്കാളിത്ത ജോലികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയം. ഈ കാലയളവില്‍ അവിവാഹിതരുടെ വിവാഹം നടക്കും. കരിയറില്‍ പുതിയ അവസരങ്ങള്‍ കലഭിക്കും. ബിസിനസ്സില്‍ വലിയ ലാഭം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തില്‍ പുരോഗതി ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങളുടെ ഏത് പദ്ധതിയും വിജയിക്കും.
കര്‍ക്കിടകം (Cancer): ഹംസ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് ഈ രാശിക്കാരുടെ ഉപജീവന മാര്‍ഗം വര്‍ദ്ധിക്കും. പുതിയ ജോലി ആരംഭിക്കാന്‍ നല്ല സമയമാണ്. ജോലിയുള്ള ആളുകള്‍ക്ക് ഈ സമയം അടിപൊളി നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ കാര്യക്ഷമതയിൽ മറ്റുള്ളവര്‍ പ്രശംസിക്കും. തൊഴിലില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും, ബിസിനസ്സില്‍ വലിയ ലാഭം പ്രതീക്ഷിക്കാം. പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.
ചിങ്ങം (Leo): ഹംസ രാജയോഗം ചിങ്ങം രാശിക്കാർക്കും അനുകൂലമായിരിക്കും. കാരണം വ്യാഴം ഈ രാശിയുടെ ഒമ്പതാം ഭാവത്തില്‍ ഉദിച്ചിരിക്കുകയാണ്. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് വൻ ഭാഗ്യ നേട്ടം ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിക്കും. ബിസിനസ്സില്‍ വിദേശ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം ലഭിക്കും. ജോലി-ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് യാത്ര ചെയ്യാണ് യോഗം. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ അവസരമുണ്ടാകും. പിതാവിന്റെ പിന്തുണ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)