Guru Uday 2024: നാളെ വ്യാഴത്തിന്റെ ഉദയം; ഇവർക്ക് നേട്ടങ്ങൾ മാത്രം, 12 രാശിക്കാരുടെ ഭാഗ്യം എങ്ങനെ?

Wed, 05 Jun 2024-11:27 am,

മേടം: ഗുരു ഉദയത്തിൻ്റെ സ്വാധീനത്താൽ മേടം രാശിക്കാരുടെ കുടുംബാന്തരീക്ഷം മെച്ചപ്പെടും. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഇവർക്ക് മികച്ച പിന്തുണ ലഭിക്കും. 

 

ഇടവം: ഇടവം രാശിക്കാർ ഈ കാലയളവിൽ അലസരായിരിക്കുന്നതിന് പകരം പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുക. എല്ലാ ജോലികളും പൂർത്തിയാക്കാൻ ഇവർ കഠിനാധ്വാനം ചെയ്യേണ്ടിവരും.

 

മിഥുനം: ഗുരു ഉദയത്തിൻ്റെ സ്വാധീനം ഉള്ളതിനാൽ ഈ കാലയളവിൽ മിഥുനം രാശിക്കാർ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കണം. ഇവർ ശത്രുവിൻ്റെ കെണിയിൽ അകപ്പെടാൻ സാധ്യത കൂടുതലായതിനാൽ എല്ലാ കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കണം. 

 

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഇത് വളരെ നല്ല സമയമാണ്. ഇവരുടെ കുടുംബജീവിതം സന്തോഷകരമാകും. തൊഴിലിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷകരമാകും. ആരോഗ്യം മെച്ചപ്പെടും.

 

ചിങ്ങം: ഗുരു ഉദയത്തിൻ്റെ സ്വാധീനം മൂലം ചിങ്ങം രാശിക്കാർക്ക് ജോലിയിൽ ചില തടസ്സങ്ങൾ നേരിടാം. ഇവരുടെ ജോലിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാലയളവിൽ ചെലവുകൾ വർദ്ധിക്കും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. 

 

കന്നി: ഗുരു ഉദയം കന്നി രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങൾ നൽകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്നേഹവും ധാരണയും വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. 

 

തുലാം: ഗുരു ഉദയത്തിൻ്റെ സ്വാധീനത്താൽ തുലാം രാശിക്കാർക്ക് മാനസികമായി സന്തോഷം വന്നു ചേരുന്ന സമയമാണിത്. എന്നാൽ, ഇവർ ജോലിസ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്.  

 

വൃശ്ചികം: സുഹൃത്തുക്കളുടെ പൂർണ പിന്തുണ ഈ കാലയളവിൽ വൃശ്ചികം രാശിക്കാർക്ക് ലഭ്യമാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ആരോഗ്യത്തിൽ ശ്രദ്ധ ആവശ്യമാണ്.

 

ധനു: ​ഗുരു ഉദിക്കുന്നതിനാൽ ധനു രാശിക്കാരുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ്സിൽ ശ്രദ്ധയോടെ നീങ്ങണം. അപ്രതീക്ഷിതമായി പണം ലഭിക്കും. ഇവരുടെ ആരോഗ്യത്തിൽ മറ്റ് പ്രശ്നങ്ങളുണ്ടായിരിക്കില്ല. 

 

മകരം: മകരം രാശിക്കാർ ഈ കാലയളവിൽ അൽപം ശ്രദ്ധിക്കണം. ഇവരുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്ത്  ശ്രദ്ധിക്കണം, കുട്ടികൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാം.

 

കുംഭം: ​ഗുരുവിന്റെ ഉദയം കുംഭം രാശിക്കാർക്ക് ബിസിനസ്സിൽ ലാഭം നൽകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. കുടുംബാംഗങ്ങൾ ഇവരുടെ വാക്കുകൾക്ക് പ്രാധാന്യം നൽകും. ആരോഗ്യം മെച്ചപ്പെടും.

 

മീനം: ​ഗുരു ഉദിക്കുന്നത് മീനരാശിക്കാർക്ക് നല്ല വരുമാനം നൽകും. ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവും സ്ഥാനക്കയറ്റവും ലഭിക്കും. ജീവിത പങ്കാളിയുമായുള്ള സ്നേഹവും ധാരണയും വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link