White hair: നരച്ച മുടി പിഴുതെടുക്കാറുണ്ടോ? എങ്കിൽ ഇത് അറിയാതെ പോകരുത്...!
ഒന്നോ രണ്ടോ നരച്ച മുടി കണ്ടാല്‍ ഉടനടി അത് പിഴുത് കളയാനുള്ള പ്രവണത എല്ലാവരിലുമുണ്ടാകും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്നതിന്റെ ശാസ്ത്രീയ വശം പലര്‍ക്കും അറിയില്ല.
നരച്ച മുടി പിഴുതെടുക്കുന്നത് നല്ലതാണോ എന്ന കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന്റെ അനന്തരഫലമാണ് ഇനി പറയാന്‍ പോകുന്നത്. ഒപ്പം ചില ടിപ്‌സും.
നരച്ച മുടി പിഴുതാല്‍ അത് കൂടുതല്‍ മുടികള്‍ നരയ്ക്കുന്നതിന് കാരണമാകുമെന്ന് പറയാറുണ്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നതിലൂടെ മറ്റ് മുടികള്‍ നരയ്ക്കുന്നത് തടയാന്‍ കഴിയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
നരച്ച മുടി പിഴുതെടുക്കുന്നത് മുടിയുടെ വേരിനേയാണ് ബാധിക്കു. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. അതുകൊണ്ട് നരച്ച മുടി കണ്ടാല്‍ അത് പിഴുതെടുക്കാതിരിക്കുക എന്നതാണ് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് നല്ലത്.
ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നതാണ് മുടി നരയ്ക്കുന്നതിനെ പ്രതിരോധിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത്. വിറ്റാമിനുകളുടെ കുറവ് പലപ്പോഴും മുടിയുടെ കരുത്തിനെ ബാധിക്കാറുണ്ട്.
പോഷകാഹാരം കഴിക്കുക, വ്യായാമം ചെയ്യുക, പുകവലി, മദ്യപാനം എന്നിവയോട് ഗുഡ്‌ബൈ പറയുക എന്നിവ ചെയ്താല്‍ അകാല നരയെ തടയാന്‍ സഹായിക്കും.