ആരോഗ്യമുള്ള മുടിയ്ക്കായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ
പ്രോട്ടീന്റെയും ബയോട്ടിന്റെയും മികച്ച ഉറവിടമാണ് മുട്ട. ഭക്ഷണത്തിലൂടെ ലഭിക്കുന്ന പ്രോട്ടീന്റെ അളവ് കുറയുന്നത് തലമുടി കൊഴിയുന്നതിലേക്ക് നയിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് മുടിയുടെ വളര്‍ച്ചയെ സഹായിക്കും.
മാങ്ങയില്‍ സുലഭമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ തലമുടി വരണ്ടുപോകാതെയിരിക്കാൻ സഹായിക്കുന്നു. ഇത് കൂടാതെ മാങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇ, കാത്സ്യം, ഫോളേറ്റ് എന്നിവയെല്ലാം തലമുടിയുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഘടകങ്ങളാണ്.
ഫോളേറ്റ്, അയേണ്‍, വിറ്റാമിന്‍ എ, സി എന്നിവയുടെ മികച്ച ഉറവിടമാണ് പച്ചച്ചീര. തലമുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നവയാണ് ഈ പോഷകങ്ങളെല്ലാം.
ധാരാളം ജലാംശം അടങ്ങിയ ഒരു ഫലമാണ് തണ്ണിമത്തൻ. നിര്‍ജലീകരണം തടഞ്ഞ് തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് തണ്ണമത്തന്‍ സഹായിക്കുന്നു.