Mohanlal Upcoming Movies: എമ്പുരാൻ മുതൽ വൃഷഭ വരെ; ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ

Tue, 21 May 2024-11:29 am,

എമ്പുരാൻ: ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്. നിലവിൽ തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ട് നടക്കുകയാണ്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ എന്നിവരും രണ്ടാം ഭാ​ഗത്തിലുണ്ടാകും. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കും. മുരളി ​ഗോപിയാണ് എമ്പുരാന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.  

 

റാം: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. 2020 ൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഇതുവരെ പൂർത്തിയായിട്ടില്ല. തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.   

 

ബറോസ്: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തിലെത്തുന്ന ചിത്രം 3ഡിയിലാണ് ഒരുങ്ങുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹകൻ. ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് വിവരം. ഓണം റിലീസായി ചിത്രം എത്തുമെന്നാണ് വിവരം.

 

മോഹൻലാൽ 360: മോഹൻലാലിന്റെ 360ാമത് ചിത്രമാണിത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.

 

വൃഷഭ: നന്ദ കിഷോർ ഒരുക്കുന്ന ചിത്രമാണ് വൃഷഭ. എക്ത കപൂറിന്റെ ബാലാജി ഫിലിംസും കണക്ട് മീഡിയ, എവിഎസ് സ്റ്റുഡിയേസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്തേക്കും.

 

കണ്ണപ്പ: പ്രഭാസിനെ നായകനാക്കി മുകേഷ് കുമാർ സിം​ഗ് ഒരുക്കുന്ന ചിത്രമാണ് കണ്ണപ്പ. ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്യുന്നു

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link