Rashmika Mandanna: പുഷ്പ 2 മുതൽ ആനിമൽ വരെ; രശ്മിക മന്ദാനയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ

Wed, 05 Apr 2023-1:34 pm,

പുഷ്പ 2 - രശ്മിക മന്ദാനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പുഷ്പ 2. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അല്ലു അർജുൻ നായകനായ ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുഷ്പ 2 ദി റൂൾ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ആദ്യ ഭാ​ഗം വമ്പൻ ഹിറ്റ് ആയിരുന്നു. പുഷ്പ 2 2023 ഓ​ഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

ആനിമൽ - റൺബീർ കപൂർ നായകനാകുന്ന ചിത്രമാണ് ആനിമൽ. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക രശ്മിക മന്ദാനയാണ്. ചിത്രം 2023 ഓ​ഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

വിഎൻആർട്രിയോ - നിതിൻ നായകനാകുന്ന ചിത്രത്തിൽ രശ്മികയാണ് നായിക. രശ്മികയുടെ പിറന്നാളിനോട് അനുബന്ധിച്ച് അണിയറക്കാർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. വെങ്കി കുടുമലയാണ് സംവിധായകൻ.

റെയിൻബോ - മലയാളി താരം ദേവ് മോഹൻ ആണ് ചിത്രത്തിൽ നായകൻ. രശ്മികയാണ് നായിക അടുത്തിടെയാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link