Happy Birthday Salman Khan: സല്‍മാന്‍ ഖാന്‍റെ യഥാര്‍ത്ഥ പേര് അറിയാമോ? ഭായ് ജാനെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും..!!
സല്‍മാന്‍ ഖാന്‍റെ യഥാര്‍ത്ഥ പേര് നിങ്ങള്‍ക്ക് അറിയാമോ? നിങ്ങളുടെ സൂപ്പർസ്റ്റാറിന്‍റെ യഥാര്‍ത്ഥ പേര് വെറും സല്‍മാന്‍ ഖാന്‍ എന്നല്ല. അബ്ദുൾ റഷീദ് സലിം സൽമാൻ ഖാൻ എന്നാണ് ഭായ് ജാന്‍റെ യഥാർത്ഥ പേര്.
മോഡലായി കരിയർ ആരംഭിച്ച സൽമാൻ അഭിനേതാവായി മാറി.
സൂരജ് ബർജാത്യയുടെ 'മൈനേ പ്യാർ കിയ' എന്ന ചിത്രമാണ് സല്‍മാന്‍ ഖാന്‍റെ ആദ്യ ചിത്രമെന്ന് കരുതുന്നുവെങ്കില്‍ തെറ്റി. 1988-ൽ ബിവി ഹോ തോ ഐസി എന്ന ചിത്രത്തിലെ സഹകഥാപാത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് എന്നതാണ് വസ്തുത.
പിതാവ് സലിം ഖാനെപ്പോലെ തിരക്കഥാകൃത്ത് ആകണമെന്നായിരുന്നു സല്‍മാന്‍ ഖാന്‍റെ ആഗ്രഹം. നടനാകാൻ സൽമാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. 'ബാഗി: എ റിബൽ ഫോർ ലവ്', 'വീർ', 'ചന്ദ്രമുഖി' എന്നീ മൂന്ന് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട്, പക്ഷേ നിർഭാഗ്യവശാൽ ഒരു ചിത്രത്തിനും ബോക്‌സ് ഓഫീസിൽ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല.
ഇക്കാര്യം നിങ്ങളെ ശരിയ്ക്കും അത്ഭുതപ്പെടുത്തും...! 100 കോടി ക്ലബ്ബിൽ ആറ് ചിത്രങ്ങള്‍ സ്വന്തമായുള്ള ഒരേയൊരു നടനാണ് സൽമാൻ ഖാൻ...!!
സല്‍മാന്‍ ഖാന്‍റെ ബാത്ത് റൂമില്‍ സോപ്പുകളുടെ വന്‍ ശേഖരമാണ് ഉള്ളത്....!!