Happy Birthday SRK: കിംഗ് ഖാന്‍ ഷാരൂഖ് ഖാനെപ്പറ്റിയുള്ള ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കറിയുമോ?
ഋഷി കപൂർ നായകനായ 'Deewana' എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാൻ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്, അതിനുശേഷം പിന്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നവാഗതനായ നടന്‍റെ മികച്ച പ്രകടനത്തിന് ഫിലിംഫെയർ മികച്ച പുരുഷ നവാഗത അവാർഡ് ലഭിച്ചു.അതിനുമുന്‍പ് അദ്ദേഹം ഡിഡി നാഷണൽ ഷോ ഫൗജിയിൽ (1989) അഭിനയിച്ചിരുന്നു.
ഷാരൂഖ് ഗൗരിയുമായി പ്രണയത്തിലായിരുന്നു, വിവാഹത്തിന് മുമ്പ് ഗൗരിയുടെ സഹോദരൻ വിക്രാന്ത് ഖാനെ തോക്കിന് മുനയിൽ നിർത്തിയപ്പോൾ പോലും അദ്ദേഹം ഭയപ്പെട്ടില്ല. King of Bollywood: Shah Rukh Khan and the Seductive World of Indian Cinema’, എന്ന പുസ്തകത്തിലാണ് അദ്ദേഹം രസകരമായ ഈ സംഭവം വിവരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ നിന്നുള്ള ഷാരൂഖിന്‍റെ ഒരു ആരാധകന്‍ എല്ലാ വർഷവും താരത്തിന്‍റെ ജന്മദിനത്തിൽ ലൂണാർ റിപ്പബ്ലിക് സൊസൈറ്റിയിൽ നിന്ന് ചന്ദ്രനിൽ സ്ഥലം വാങ്ങുന്നത് തുടരുന്നു. ചന്ദ്രനിൽ കിംഗ് ഖാന്‍റെ പേരില്‍ നിരവധി ഏക്കര്‍ ഭൂമിയുണ്ട്.
ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലുള്ള സൗഹൃദം വളരെ പഴക്കമുള്ളതാണ്. 1998-ൽ Zee Cine Awards വേളയിൽ ഷാരൂഖ് തന്‍റെ മികച്ച നടനുള്ള അവാർഡ് സൽമാൻ ഖാന് കൈമാറുകയുണ്ടായി.
2014-ൽ, ടോം ക്രൂയിസ്, ജോണി ഡെപ്പ് തുടങ്ങിയ താരങ്ങളെ പിന്തള്ളി ഹോളിവുഡിലെയും ബോളിവുഡിലെയും ഏറ്റവും സമ്പന്നരായ പത്ത് വ്യക്തികളുടെ 'വെൽത്ത്-എക്സ്' പട്ടികയിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യൻ സെലിബ്രിറ്റി ഷാരൂഖ് ഖാൻ ആയിരുന്നു. പട്ടികയിൽ SRK രണ്ടാം സ്ഥാനത്തെത്തി. ഹാസ്യനടൻ ജെറി സീൻഫെൽഡ് ചാർട്ടിൽ ഒന്നാമതെത്തിയപ്പോൾ ടോം ക്രൂസ് മൂന്നാം സ്ഥാനത്തായിരുന്നു.
ഷാരൂഖ് ഖാനെ മലേഷ്യയിൽ നൈറ്റ്ഹുഡിന് തുല്യമായ പദവി നൽകി ആദരിച്ചിട്ടുണ്ട്, കൂടാതെ സ്കോട്ട്‌ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് അദ്ദേഹത്തി ഒരു ഓണററി ബിരുദം ലഭിച്ചു.
SRK did not listen to DDLJ script before saying yes: തന്‍റെ സുഹൃത്ത് ആദിത്യ ചോപ്രയുടെ ചിത്രമായ DDLJയുടെ സ്‌ക്രിപ്റ്റ് വായിക്കാതെയാണ് താരം YES പറഞ്ഞത്.