Hariyali Teej: വിവാഹിതരായ സ്ത്രീകൾ ആഘോഷിക്കുന്ന ഹരിയാലി തീജ് ഉത്സവത്തെക്കുറിച്ച് അറിയാം
ഉത്തരേന്ത്യയിൽ സ്ത്രീകൾ ആഘോഷിക്കുന്ന ഹിന്ദു ഉത്സവങ്ങളുടെ ഒരു പൊതുവായ പേരാണ് തീജ്.
ഹരിയാലി തീജും ഹർത്താലിക തീജും മൺസൂൺ കാലത്തെ ഉത്സവങ്ങളാണ്.
പെൺകുട്ടികളും സ്ത്രീകളും പാട്ടുകൾ, നൃത്തം, പ്രാർത്ഥനാ അനുഷ്ഠാനങ്ങൾ എന്നിവയോടെ ഹരിയാലി തീജ് ആഘോഷിക്കുന്നു.
ശിവൻ പാർവതി ദേവിയെ ഭാര്യയായി സ്വീകരിച്ച ദിവസമായും ശിവന്റെയും പാർവതി ദേവിയുടെയും പുനഃസമാഗമം അനുസ്മരിക്കുന്നതിനുമായാണ് ഹരിയാലി തീജ് ഉത്സവം ആഘോഷിക്കുന്നത്.
വിവാഹിതകളായ സ്ത്രീകൾ ഹരിയാലി തീജ് ഉത്സവത്തിൽ ഭർത്താവിന്റെ ദീർഘായുസ്സിനായി ഉപവാസം അനുഷ്ഠിക്കുന്നു.