Coffee: ഒരു കപ്പ് കാപ്പി കുടിച്ചാലോ? നിരവധിയാണ് ഗുണങ്ങൾ
മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഹൃദ്രോഗം, കാൻസർ, കരൾ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.
കാപ്പിയിലെ കഫെയ്ൻ സംയുക്തം പ്രമേഹരോഗികൾക്ക് വിവിധ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകും.
ജോലിക്കിടയിൽ കാപ്പി കുടിക്കുന്നത് ഉന്മേഷം നൽകാൻ സഹായിക്കും.
മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും.
ഹൃദയാഘാതം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയുടെ സാധ്യത കുറയ്ക്കാൻ കാപ്പിയ്ക്ക് സാധിക്കും.
കാപ്പിയുടെ ഗന്ധം വൈജ്ഞാനിക പ്രകടനത്തെ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് പഠനങ്ങൾ പറയുന്നു.