Health Benefits of Kiwi: രോഗങ്ങളെ അകറ്റാം, തടിയും കുറയ്ക്കാം; കിവി പഴം അല്ലേലും സൂപ്പറല്ലേ!
കിവി പഴത്തിലെ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ശരീരത്തിലെ ഒരു പ്രധാന ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് കിവിപ്പഴം.
കിവിപ്പഴത്തിലെ നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടൽ, വൻകുടൽ എന്നിവയിലെ അർബുദങ്ങൾ തടയുന്നതിന് സഹായിക്കുന്നു.
മാനസികാവസ്ഥയ്ക്കും ശരീരഭാരം നിയന്ത്രിക്കുന്നതിനും കിവിപ്പഴം സഹായിക്കുന്നു.
കിവികൾക്കുള്ളിൽ കാണപ്പെടുന്ന കറുത്ത വിത്തുകളിൽ ചെറിയ അളവിൽ ആരോഗ്യകരമായ ചില കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്.
എല്ലാ വിറ്റാമിനുകൾക്കും ധാതുക്കൾക്കും പുറമേ, ഫിനോൾസ്, കരോട്ടിനോയിഡുകൾ തുടങ്ങിയ ഫൈറ്റോകെമിക്കൽ ആന്റിഓക്‌സിഡന്റുകൾ കിവികളിൽ അടങ്ങിയിട്ടുണ്ട്.
കിവി കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)