Papaya Seeds: പപ്പായക്കുരു വെറുതെ വലിച്ചെറിയല്ലേ; ഗുണങ്ങൾ നിരവധി!
പപ്പായക്കുരുവിലടങ്ങിയിരിക്കുന്ന ഒലീക് ആസിഡ്, മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ് എന്നിവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പപ്പായ വിത്തിൽ വിറ്റാമിൻ സിയും ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കും
പ്രോട്ടീനുകളാൽ സമ്പന്നമാണ് പപ്പായക്കുരു. ശരീരത്തിൽ പ്രോട്ടീൻ ലഭിക്കാൻ പപ്പായയുടെ കുരു കഴിക്കാം.
പപ്പായയുടെ കുരുവിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.
പപ്പായയുടെ വിത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. ഇവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
പപ്പായയിൽ കാർപൈൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ വിരകളെയും ബാക്ടീരിയകളെയും ഇല്ലാതാക്കുന്നു.
പപ്പായക്കുരുവിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)