Pomegranate: മാതളനാരങ്ങയുടെ തൊലി കളയാൻ വരട്ടെ... ഗുണങ്ങളുണ്ട്
മാതളനാരങ്ങയുടെ ഗുണങ്ങളെക്കുറിച്ച് മിക്കവർക്കും അറിയാം. എന്നാൽ, മാതളനാരങ്ങയുടെ തൊലിയുടെ ഗുണങ്ങൾ അറിയാമോ?
ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ എന്നിവ തടയാൻ മാതളനാരങ്ങയുടെ തൊലി നല്ലതാണ്.
ഓർമ്മക്കുറവിനെ പ്രതിരോധിച്ച് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാൻ ഇവ സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
മാതളനാരങ്ങയുടെ തൊലി വെയിലത്ത് ഉണക്കി പൊടിച്ച് എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാം. ഇത് ചായയിൽ ചേർത്തോ വെള്ളത്തിൽ ചേർത്തോ കുടിക്കാം. ഫെയ്സ് മാസ്ക് ആയും ഉപയോഗിക്കാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)