Purple Cabbage: പർപ്പിൾ കാബേജ് ഡയറ്റിൽ ഉൾപ്പെടുത്താം; അതിശയിപ്പിക്കും ഈ ഗുണങ്ങൾ!
പർപ്പിൾ കാബേജിൽ വിറ്റാമിൻ ബി കോംപ്ലക്സ് ഉണ്ട്. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു.
പർപ്പിൾ കാബേജിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളമുണ്ട്. കൂടാതെ കലോറി കുറവുമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പർപ്പിൾ കാബേജ് ഭക്ഷണത്തില്‍ ഉൾപ്പെടുത്താം.
ഇവയിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളുടെ നാശം തടയുകയും ചർമത്തെ ഫ്രഷ് ആയി നിലനിർത്തുകയും ചെയ്യുന്നു.
മഗ്നീഷ്യം, കാൽസ്യം, മാംഗനീസ് തുടങ്ങിയവ പർപ്പിൾ കാബേജിലുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുന്നു.
പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് സഹായകരമാണ്.
പർപ്പിൾ കാബേജിൽ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താനും മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)