Vitamin B12: ഈ പാനീയങ്ങൾ വിറ്റാമിൻ ബി12 സമ്പന്നം, ആരോഗ്യകരം; അറിയാം ഗുണങ്ങൾ
വിറ്റാമിൻ ബി12 ശരീരത്തിലെ നാഡീകോശങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് പ്രധാനമാണ്.
പ്രതിദിനം ഒരു ഗ്ലാസ് പ്രോട്ടീൻ ഷേക്ക് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി12 ലഭിക്കാൻ സഹായിക്കും.
ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി12 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയിൽ നാരുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം വർധിപ്പിക്കാനും സഹായിക്കും.
വിറ്റാമിൻ ബി12 സമ്പുഷ്ടമായ ഒരു ആരോഗ്യകരമായ പാനീയമാണ് ഓട്ട് മിൽക്ക്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ ഓട്ട് മിൽക്കിൽ കൊഴുപ്പ് കുറവാണ്.
കെയ്ൽ ഒരു ഇലക്കറിയാണ്. ഇതിന് വളരെയധികം പോഷക ഗുണമുണ്ട്. ഇവയിൽ വിറ്റാമിൻ ബി12, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യം, ഹൃദയാരോഗ്യം, കണ്ണിൻറെ ആരോഗ്യം എന്നിവയ്ക്ക് മികച്ചതാണ്.