Baldness treatment: കഷണ്ടി എങ്ങനെ ഒഴിവാക്കാം? ഇവ പരീക്ഷിച്ചാൽ കാണാം മാജിക്!
ഉലുവ പേസ്റ്റ്: കഷണ്ടി മാറാന്‍ ഉലുവയുടെ പേസ്റ്റ് തലയില്‍ പുരട്ടാം. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ മുടി കൊഴിച്ചില്‍ തടയുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഷാമ്പൂ വേണ്ട: ഷാംമ്പൂ ഉപയോഗിച്ച് മുടി കഴുകുന്ന ശീലം പലര്‍ക്കും ഉണ്ട്. ഇത് മുടിയും തലയോട്ടിയും വൃത്തിയാക്കുമെങ്കിലും മുടി കൊഴിച്ചില്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നുണ്ട്.
വെളിച്ചെണ്ണയും നാരങ്ങാനീരും: വെളിച്ചെണ്ണയില്‍ നാരങ്ങയുടെ നീര് ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കുക. ഇത് തലയില്‍ പുരട്ടാം. നാരങ്ങാനീരില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് താരന്‍ അകറ്റാന്‍ സഹായിക്കുന്നു.
എണ്ണ: കഷണ്ടിയില്‍ നിന്ന് മോചനം നേടണമെങ്കില്‍ ആഴ്ചയില്‍ രണ്ട് തവണ എണ്ണ ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യണം. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കറ്റാര്‍ വാഴ: കറ്റാര്‍ വാഴയുടെ ജെല്‍ തലയില്‍ പുരട്ടുന്നത് മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കും. മാത്രമല്ല, ഇത് തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷണം നല്‍കുകയും ചെയ്യും.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.