Diabetes: പ്രമേഹ രോഗിയാണോ നിങ്ങൾ? രാവിലെ എഴുന്നേൽക്കുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പായും ചെയ്യുക
പ്രമേഹമുള്ളവർ പ്രഭാത വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇത് ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തെ സജീവമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നതിനും രാവിലെ വ്യായാമം ചെയ്യുന്നതിലൂടെ സാധിക്കുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുറുണ്ടോ? എങ്കിൽ അത് ഇനി വേണ്ട. പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. രാവിലെ ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുക. എണ്ണമയമുള്ള ഭക്ഷണങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കുക. അല്ലാത്തപക്ഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കും.
പ്രമേഹം ഉള്ളവർക്ക് പാദങ്ങളിൽ പ്രശ്‌നങ്ങളുണ്ടാകും. അതിനാൽ രാവിലെ എഴുന്നേറ്റ് നിങ്ങളുടെ പാദങ്ങൾ ശ്രദ്ധിക്കണം. പാദങ്ങളിലോ നഖങ്ങളിലോ നിറവ്യത്യാസമോ കുമിളകളോ വ്രണങ്ങളോ ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കുക.
പ്രമേഹരോഗികൾ ദിവസവും രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. ഇതിനായി ധാരാളം ഗ്ലൂക്കോമീറ്ററുകൾ വിപണിയിൽ ലഭ്യമാണ്.
രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ കുടലുകളെ ശുദ്ധീകരിക്കുകയും ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.