Health Tips: പാലിനൊപ്പം ഒരിയ്ക്കലും ഈ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിയ്ക്കരുത്, ആരോഗ്യത്തിന് ഹാനികരം
പാലിനൊപ്പം കഴിയ്ക്കാനുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. നമ്മുടെ ശരീരത്തിന് പാല്‍ ആവശ്യമാണ്. എന്നാല്‍, പാലിനൊപ്പം കഴിയ്ക്കാന്‍ നാം തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാന്‍. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാലിനൊപ്പം കഴിച്ചാല്‍ നമ്മുടെ ആരോഗ്യം മോശമാവും. ഛർദ്ദി, വയറിളക്കം, അലർജികൾ, അസിഡിറ്റി എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാകാം.
തൈര്, മോര്, അല്ലെങ്കില്‍ പുളിയുള്ള ഭക്ഷണത്തിനൊപ്പം ഒരിയ്ക്കലും പാല്‍ കുടിയ്ക്കരുത്. കഴിച്ചാല്‍ അസിഡിറ്റി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. അഥവാ കഴിയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവയ്ക്കിടയിൽ ഒരു മണിക്കൂറെങ്കിലും ഇടവേള നല്‍കുക.
ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ആളുകൾ പലപ്പോഴും പാലിനൊപ്പം വാഴപ്പഴം കഴിക്കാൻ ശുപാർശ ചെയ്യുന്നു. എന്നാല്‍, Banana shake ദഹിക്കാന്‍ സമയമെടുക്കും. അതിനാല്‍ Bananashake ന് ശേഷം ദഹനത്തിനായി ഒരു നുള്ള് കറുവപ്പട്ട അല്ലെങ്കിൽ ജാതിക്കപ്പൊടി കഴിയ്ക്കുക.
മത്സ്യം, മാംസം എന്നിവ കഴിക്കുമ്പോൾ ഒരിയ്ക്കലും പാല്‍ കുടിയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ഏറെ ദോഷകരമായി ബാധിക്കും. അസിഡിറ്റി, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവാം.
പുളിയുള്ള പഴങ്ങൾ പാലിനൊപ്പം കഴിക്കരുത്. ഇവ ആരോഗ്യത്തിന് ഹാനികരമാണ്. സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന് കാരണം, ഇത് പാലിനൊപ്പം ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്നു. അതിനാൽ ഈ കോമ്പിനേഷൻ ഒഴിവാക്കണം.