Health Tips: ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി, എളുപ്പം ക്ഷീണം മാറും
ക്ഷീണമകറ്റാന്‍ ബദാം കഴിയ്ക്കാം ക്ഷീണം അനുഭവപ്പെടുമ്പോൾ അല്പം ബദാം കഴിക്കാം. ബദാമിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യം പേശികള്‍ക്ക് അനുഭവപ്പെടുന്ന ക്ഷീണത്തെ ചെറുക്കാൻ സഹായിക്കും.
പതിവായി മുട്ട കഴിയ്ക്കുക
മുട്ടയില്‍ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് സഹായകരമായ കൊഴുപ്പും ഇതിനുള്ളിലുണ്ട്. പതിവായി മുട്ട കഴിച്ചാല്‍ ശരീരത്തിന് ധാരാളം ഊര്‍ജ്ജം ലഭിക്കും.
ക്ഷീണം മാറ്റാന്‍ ഡാർക്ക് ചോക്ലേറ്റ് കഴിയ്ക്കാം
ഡാർക്ക് ചോക്ലേറ്റിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ക്ഷീണം തോന്നുമ്പോള്‍ അല്പം ഡാര്‍ക്ക് ചോക്ലേറ്റ് കഴിയ്ക്കാം, ക്ഷീണം പമ്പ കടക്കും.
പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, വിറ്റാമിൻ ബി എന്നീ നാല് പ്രധാന പോഷകങ്ങള്‍ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ക്ഷീണം തോന്നുമ്പോള്‍ ഒരു വാഴപ്പഴം കഴിയ്ക്കാം, നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും.
ആപ്പിള്‍ പതിവായി കഴിയ്ക്കുക.
ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നതിലൂടെ രോഗം ബാധിയ്ക്കുന്നതിനുള്ള സാധ്യത കുറയുമെന്ന് മാത്രമല്ല, ദിവസം മുഴുവന്‍ ഊര്‍ജ്ജവും ലഭിക്കും.