Foods for Better Sleep: ശരിയായ ഉറക്കം കിട്ടുന്നില്ലേ? കഴിക്കാം ഈ ഭക്ഷണങ്ങൾ

Fri, 01 Sep 2023-2:41 pm,

ജീവിതശൈലിയിലെ മാറ്റങ്ങൾ, ജോലി സമ്മർദ്ദം തുടങ്ങി നിരവധി കാരണങ്ങൾ ഉറക്കമില്ലായ്മയിലേക്ക് നയിക്കും. നല്ല ഉറക്കം കിട്ടാതാകുന്നതോടെ നമ്മൾ ചെയ്യുന്ന പ്രവർത്തികളിൽ കൃത്യമായ ശ്രദ്ധ ചെലുത്താൻ നമുക്ക് സാധിക്കാതെ പോയെന്ന് വരാം. ഇത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

നല്ല ഉറക്കം കിട്ടാത്തത് ശരീരത്തെ ദോഷകരമായി ബാധിക്കും. പല രോ​ഗാവസ്ഥകൾക്കും ഇത് കാരണമാകും.

ശരിയായ ഉറക്കം ലഭിക്കുന്നതിൽ ഭക്ഷണം ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്. രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിനായി നിങ്ങൾ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

കിവി - രാത്രിയിൽ കിവി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ബദാം - ബദാമിൽ ഉറക്ക ചക്രത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണായ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്.

ഫാറ്റി ഫിഷ് - വിറ്റാമിൻ ഡി, ഒമേ​ഗ 3 എന്നിവയടങ്ങിയതാണ് ഫാറ്റി ഫിഷ്. ഇത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link