Heart Health: ഹൃദയാരോഗ്യത്തിന് ഈ പാനീയങ്ങൾ മികച്ചത്... തയ്യാറാക്കാനും എളുപ്പം
തക്കാളിയിൽ വിറ്റാമിൻ സി, കെ1, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പച്ചക്കറി ജ്യൂസുകളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയിൽ കലോറി കുറവാണ്. ഇവ രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കുന്നു.
ക്രാൻബെറികളിൽ ആരോഗ്യകരമായ ധാതുക്കളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
വിറ്റാമിൻ എ, ബി6, കെ1 എന്നിവ കാരറ്റിൽ അടങ്ങിയിരിക്കുന്നു. ഇവ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗങ്ങളെ തടയാനും സഹായിക്കും.
ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)