Healthy Eating: നിങ്ങൾ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ രീതിയിലാണോ? അറിയാം
നെയ്യ് ആരോഗ്യകരമായ ഭക്ഷണമാണ്. എന്നാൽ, ഇത് ചൂടാക്കി കഴിക്കുന്നത് ദോഷകരമാണ്. ഇത് ഗുണത്തിന് പകരം ദോഷമാണ് നൽകുന്നത്.
അരി കഴിക്കുന്നത് ഊർജ്ജം നൽകുമെങ്കിലും ഇവ രക്തത്തിലെ പഞ്ചസാര വർധിക്കാൻ കാരണമാകും. അതിനാൽ അമിതമായി ചോറ് കഴിക്കുന്നത് നല്ലതല്ല.
അച്ചാറുകൾ പ്രോബയോട്ടിക്സാണ്. ഇവ ആൻറി ഓക്സിഡൻറുകളുടെ സമ്പന്നമായ ഉറവിടമാണ്. എന്നാൽ, ഇവയിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി കഴിക്കരുത്.
നാളികേരം ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്. എന്നാൽ, ഇവയിൽ കലോറി കൂടുതലാണ്. ഇവ അമിതമായി കഴിക്കരുത്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)