Hero Glamour : സ്റ്റൈലും മൈലേജും സ്വപ്ന തുല്യം; അറിയാം പുതിയ ഹീറോ ഗ്ലാമറിന്റെ ഫീച്ചറുകൾ

Sat, 26 Aug 2023-11:37 pm,

ഡിസ്ക്, ഡ്രം എന്നീ വേരിയന്റുകളിലായിട്ടാണ് ഹീറോ ഗ്ലാമറിന്റെ ഏറ്റവും പുതിയ പതിപ്പിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഡിസ്കിന് 86,348 രൂപയും ഡ്രമിന് 82,348 രൂപയുമാണ് (എക്സ് ഷോറൂം വില) വില.

മൂന്ന് വ്യത്യസ്ത നിറത്തിലാണ് 2023 ഗ്ലാമർ വിപണിയിൽ എത്തിച്ചേർന്നിരിക്കുന്നത്. കാൻഡി ബ്ലേസിങ് റെഡ്, സ്പോർട്സ് റെഡ് ബ്ലാക്ക്, ടെക്നോ ബ്ലൂ-ബ്ലാക്ക് എന്നീ നിറത്തിലാണ് പുതിയ ഗ്ലാമർ ലഭ്യമാകുക.

 

125സിസി എഞ്ചിനിൽ 10.8പിഎസാണ് പരാമാവധി പവർ പീക്ക് ടോർക്ക് 10.6എൻഎമാണ്. അഞ്ചാം ബൈക്കിന്റെ ടോപ് സ്പീഡ് ഗിയർ. ഒപ്പം ഹീറോ മോട്ടോകോർപ്പിന്റെ ഐ3എസ് ടെക്നോളജിയും 2023 ഗ്ലാമറിൽ ലഭ്യമാണ്. 63 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

 

ബൈക്കിന്റെ സീറ്റിന്റെ നീളം 8മില്ലിമീറ്റർ, 17 മില്ലിമീറ്റർ വീതം കുറച്ചിട്ടുണ്ട്. സീറ്റ് സ്പേസ് ലഭിക്കാൻ ഇന്ധന ടാങ്കിന്റെ കുറച്ചുകൂടി ഫ്ലാറ്റാക്കി. 170മില്ലിമീറ്ററാണ് ഗ്രൌണ്ട് ക്ലിയറൻസ്. ഡിജിറ്റൽ സ്ക്രീനാണ് ബൈക്കിനുള്ളത് അവയിൽ മൈലേജ് എത്ര ലഭിക്കുമെന്നും ഇന്ധനക്ഷമത എത്രയുണ്ടെന്നും അറിയിക്കുന്നതാണ്. ഒപ്പം യുഎസ്ബി ചാർജിങ് സംവിധാനം ബൈക്കിൽ സജ്ജമാക്കിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link