High Cholesterol Diet: അപകടകരമായ കൊളസ്ട്രോൾ നില കുറയ്ക്കാൻ ഈ അഞ്ച് പഴങ്ങൾ കഴിക്കാം
പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണങ്ങൾ സംയോജിച്ചതാണ് തക്കാളി. വിറ്റാമിൻ എ, ബി, സി, കെ തുടങ്ങിയ വിവിധ പോഷകങ്ങളാൽ സമ്പന്നമാണ് തക്കാളി. രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമായി തക്കാളി കണക്കാക്കപ്പെടുന്നു.
നാരുകളാൽ സമ്പന്നമായ പപ്പായ രക്തസമ്മർദ്ദം നിയന്ത്രിക്കാനും എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഡോക്ടർമാർ ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്ന പഴങ്ങളിൽ ഒന്നാണ് അവക്കാഡോ. അവക്കാഡോ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. അവക്കാഡോ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നത് വഴി സ്ട്രോക്ക് വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
മാംസളവും രുചികരവുമായ പഴമാണ് ആപ്പിൾ. ആപ്പിൾ ചർമ്മത്തിനും മുടിക്കും മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ആപ്പിൾ കഴിക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും വിവിധ തരത്തിലുള്ള ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ എല്ലാ സിട്രസ് പഴങ്ങളിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. സിട്രസ് പഴങ്ങൾ ചർമ്മത്തിനും മുടിക്കും മാത്രമല്ല, ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.