High Cholesterol: കൊളസ്ട്രോൾ കൂടുതലാണോ? ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ
ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റില്‍ പ്രോട്ടീനും സാച്ചുറേറ്റഡ് കൊഴുപ്പും അധികമാണ്. അതിനാൽ കൊളസ്ട്രാൾ ഉള്ളവർ ഇവ കഴിക്കരുത്.
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കൊളസ്ട്രോൾ രോഗികൾ ഒഴിവാക്കുക. കാരണം ഇവയിൽ സാച്ചുറേറ്റഡ് കൊഴുപ്പ് അധികമാണ്.
ദിവസവും ഒന്നിൽ കൂടുതൽ മുട്ട കഴിക്കുന്നത് ശീലമാക്കരുത്. കാരണം മുട്ടയുടെ വെള്ള ഭാഗത്ത് പ്രോട്ടീന്റെ അംശവും മഞ്ഞക്കരു ഭാഗത്ത് കൊളസ്‌ട്രോളിന്റെ അംശവും കൂടുതലാണ്.
കൊളസ്ട്രോൾ രോഗികൾ പാലുത്പന്നങ്ങൾ പരമാവധി ഒഴിവാക്കുക. കാരണം ഇവയിൽ പൂരിത കൊഴുപ്പ് കൂടുതലായതിനാൽ, ഇത് രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കൊഴുപ്പ്, കലോറി, പഞ്ചസാരയുടെ അളവ് എന്നിവ ഫാസ്റ്റ് ഫുഡിൽ കൂടുതലാണ്. ഇത് കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകും.
ഐസ്‌ക്രീമുകളിലും കേക്കുകൾ, പേസ്ട്രികൾ, കുക്കികൾ തുടങ്ങിയ ബേക്ക് ചെയ്ത സാധനങ്ങളിലും പഞ്ചസാര കൂടുതൽ അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)