Guava Health Benefits: പ്രമേഹം, ഹൃദ്രോഗം, ചർമ്മ സംരക്ഷണം... `ഓൾ ഇൻ വൺ പേരക്ക`
പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധശേഷി മികച്ചതാക്കുന്നതിനും അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും സഹായിക്കുന്നു.
നാരുകളാൽ സമ്പുഷ്ടമായ പേരക്കയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. പേരക്കയിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയുന്നു.
പേരക്ക കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പേരക്ക നല്ലതാണ്. ഇത് ദഹനം മികച്ചതാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കരോട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ എ, സി തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പേരക്ക. ഇത് ചർമ്മത്തെ ആരോഗ്യമുള്ളതാക്കുകയും ചർമ്മത്തിലെ ചുളിവുകൾ മാറ്റി തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.