Sun Transit 2023: അടുത്ത 30 ദിവസം ഈ രാശിക്കാര്‍ക്ക് കഷ്ടകാലം, സൂര്യസംക്രമണം സൃഷ്ടിക്കും ദുരിതം

Sat, 18 Nov 2023-4:43 pm,

ഈ മാസം നവംബർ 17 ന് സൂര്യൻ രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിച്ചു. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍റെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. സൂര്യൻ രാശി മാറുമ്പോൾ, അത് വ്യക്തിയെ എല്ലാതരത്തിലും ബാധിക്കും. സൂര്യന്‍റെ ഈ സംക്രമം ചില രാശിക്കാർക്ക് ശുഭകരമായിരിക്കുമ്പോൾ, ചില രാശിക്കാർ ഈ സമയത്ത് വളരെ ജാഗ്രതയോടെ മുന്നോട്ടു നീങ്ങേണ്ടിയിരിയ്ക്കുന്നു. സൂര്യന്‍റെ സംക്രമണം ഈ രാശിക്കാരുടെ ജീവിതത്തില്‍ വലിയ നാശം സൃഷ്ടിക്കും. ആ മൂന്ന് 3 രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.  

മകരം രാശി (Capricorn Zodiac Sign) 

ജ്യോതിഷ പ്രകാരം, സൂര്യന്‍റെ സംക്രമണം മകരം രാശിക്കാരുടെ പണമിടപാടുകളില്‍ വലിയ സ്വാധീനം ചെലുത്തും. ഈ കാലയളവിൽ, മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകും. കൂടാതെ, വ്യക്തി തന്‍റെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. മാനസിക പിരിമുറുക്കം ഉണ്ടാകും. മകരം രാശിക്കാർ ഒരു മാസത്തേക്ക് വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാന്‍ ശ്രദ്ധിക്കണം.  

കുംഭം രാശി  (Aquarius Zodiac Sign)    നവംബർ 17 ന് സൂര്യൻ വൃശ്ചിക രാശിയിലേക്ക് സംക്രമിച്ചു. ഈ ഒരു സാഹചര്യത്തിൽ ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഈ രാശിക്കാർക്ക് സൂര്യന്‍റെ ഈ സംക്രമണം നല്ലതല്ല എന്ന് പറയാം. ഈ രാശിക്കാര്‍ക്ക് അവരുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ഇത് മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളിൽ നിന്ന് അകന്നു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ കാലയളവിൽ കൂടുതല്‍ ക്ഷമ പാലിയ്ക്കുക. എന്തെങ്കിലും പുതിയ ജോലി തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ, ഈ സമയം ശുഭമല്ല.  

കന്നി   രാശി  (Virgo Zodiac Sign) 

ജ്യോതിഷ പ്രകാരം, കന്നി രാശിക്കാർക്ക് ഈ സമയം നല്ലതല്ല. ഈ കാലയളവിൽ, ഒരു വ്യക്തിക്ക് എപ്പോൾ വേണമെങ്കിലും ദാമ്പത്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത് മാത്രമല്ല, സാമ്പത്തിക ജീവിതത്തിലും പണവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. മാനസിക വിഭ്രാന്തി ഉണ്ടാകാം. തര്‍ക്കങ്ങളില്‍ നിന്ന്  വിട്ടുനിൽക്കുക.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link