Hindu New Year 2023: ചൈത്ര നവരാത്രി സമയത്ത് ഈ കാര്യങ്ങള്‍ ചെയ്യുന്നത് അശുഭകരം, കഷ്ടതകള്‍ ഉറപ്പ്

Tue, 21 Mar 2023-2:13 pm,

ജ്യോതിഷം പറയുന്നതനുസരിച്ച് ഈ വര്‍ഷത്തെ നവരാത്രി ഏറെ വിശേഷപ്പെട്ടതാണ്. ഈ വര്‍ഷത്തെ ചൈത്ര നവരാത്രിയിൽ ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനം വളരെ ശുഭകരമായിരിക്കും. ആദിശക്തി ദേവിയുടെ ആരാധനയുടെ മംഗളകരമായ ഉത്സവം അതായത് ചൈത്ര നവരാത്രി നാളെ മാർച്ച് 22 ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ചൈത്ര നവരാത്രി മാർച്ച് 30 വരെ തുടരും. ഹിന്ദുമതത്തിൽ വളരെ പവിത്രമായി കരുതുന്ന ഈ 9 ദിവസങ്ങൾക്ക് ചില നിയമങ്ങൾ നൽകിയിട്ടുണ്ട്. നവരാത്രി കാലത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ഉണ്ട്.  ഈ കാര്യങ്ങള്‍ അറിയാതെ പോലും ചെയ്യുന്നത്  ദേവീ കോപത്തിന് ഇടയാക്കാം. നവരാത്രി കാലത്ത് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം

നവരാത്രി സമയത്ത് ലെതർ ബെൽറ്റ്, ഷൂ, ജാക്കറ്റ് അല്ലെങ്കിൽ മൃഗത്തോലിൽ നിന്ന് നിര്‍മ്മിക്കുന്ന ഒരു സാധനവും ഉപയോഗിക്കാതിരിയ്ക്കുക. ഈ നവരാത്രി ദിവസങ്ങളില്‍ ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കുന്നത് ദുർഗ്ഗാദേവിയെ അപ്രീതിപ്പെടുത്തുന്നു. തുകൽ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളോ ചേരിപ്പോ ധരിച്ച് ക്ഷേത്രത്തിൽപോകരുത് എന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക. 

നവരാത്രിയുടെ 9 ദിവസങ്ങളിൽ മദ്യമോ ഏതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കൾ കഴിക്കുകയോ ചെയ്യരുത്. ചൈത്ര നവരാത്രിയുടെ 9 ദിവസങ്ങൾ വളരെ പുണ്യം നിറഞ്ഞ ദിവസമാണ്. ഈ സമയത്ത്, ഏത് തെറ്റായ പ്രവർത്തനവും, ലഹരിയും നിങ്ങളുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കും. 

നവരാത്രിയുടെ 9 ദിവസങ്ങളിൽ നഖമോ മുടിയോ മുറിക്കുന്നത് അശുഭകരമായി കണക്കാക്കുന്നു. ഈ കാര്യങ്ങള്‍ നവ രാത്രി ആരംഭിക്കുന്നതിന് മുന്‍പ് ചെയ്യാവുന്നതാണ്...  

നവരാത്രിയുടെ 9 ദിവസങ്ങളിൽ മാംസാഹാരം വീട്ടിൽ പാകം ചെയ്യരുത്, പുറത്ത് നിന്ന് കൊണ്ടുവരരുത്.  കഴിയ്ക്കാതിരിയ്ക്കുന്നതാണ് ഏറെ ഉത്തമം. കലശം സ്ഥാപിക്കുന്നതോ അഖണ്ഡജ്യോതി കത്തിക്കുന്നതോ ആയ വീടുകളിൽ വെളുത്തുള്ളി, ഉള്ളി തുടങ്ങിയ സാധനങ്ങള്‍ കൊണ്ടുവരുകയോ പാകം ചെയ്യുകയോ ചെയ്യുന്നത് ദുർഗ്ഗാ മാതാവിനെ പ്രകോപിപ്പിക്കും. 9 ദിവസം ശുദ്ധമായ ഭക്ഷണം മാത്രം കഴിക്കുന്നതാണ് ഉചിതം   

നവരാത്രി കാലത്ത് വീടിന്‍റെ വൃത്തി പ്രത്യേകം ശ്രദ്ധിക്കണം. വീടിന്‍റെ  ഒരു കോണിലും അഴുക്ക് തങ്ങിനിൽക്കരുത്. നവരാത്രിക്ക് ഒരു ദിവസം മുമ്പ് വീട് നന്നായി വൃത്തിയാക്കുന്നത് നല്ലതാണ്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link