Rihanna Second Pregnancy: വിവാഹത്തിന് മുന്നേ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി റിഹാന

Mon, 27 Feb 2023-11:40 am,

അമേരിക്കയിലെ ഏറ്റവും വലിയ സപ്പോർട്ടിംഗ് ഇവന്റിൽ സംഗീതം  അവതരിപ്പിച്ച പോപ്പ് താരമായ റിഹാന ഇപ്പോൾ ആളുകളുടെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.  

അമേരിക്കയിലെ ഏറ്റവും വലിയ സപ്പോർട്ടിംഗ് ഇവന്റിൽ സംഗീതം  അവതരിപ്പിച്ച പോപ്പ് താരമായ റിഹാന ഇപ്പോൾ ആളുകളുടെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.  താരത്തിന്റെ പെർഫോമൻസിനേക്കാളും ആളുകൾ ഇപ്പോൾ ചർച്ച ചെയ്യുന്നത് അവരുടെ പ്രെഗ്നൻസിയെ കുറിച്ചാണ്. എല്ലാ വർഷവും നടക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബോൾ ഇവന്റിൽ ലോകത്തിലെ ഏറ്റവും വലിയ സംഗീതജ്ഞർ തന്നെയാണ് പ്രോഗ്രാം  അവതരിപ്പിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റിഹാന പെർഫോം ചെയ്തത്. റിഹാനയുടെ പ്രകടനത്തിനിടെയാണ് ആരാധകർക്ക് മനസിലായത് തരാം വീണ്ടും ഗർഭിണിയാണെന്ന്. 

റിഹാന രണ്ടാമതും ഗർഭിണിയാണെന്ന് ഗായികയുടെ പ്രതിനിധി തന്നെ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. 9 മാസം മുമ്പാണ് റിഹാന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. കുട്ടിയുടെ പിതാവ് താരത്തിന്റെ ബോയ്‌ഫ്രണ്ട്‌ റോക്കിയാണ്.

2022 ൽ റിഹാനയും കാമുകൻ റോക്കിയും തങ്ങളുടെ മകന്റെ ജനനത്തെ കുറിച്ചുള്ള സന്തോഷവാർത്ത ലോകത്തോട് പങ്കുവച്ചു. കുഞ്ഞ് ജനിച്ചതിന് ശേഷം തന്റെ മ്യൂസിക് അവതരണത്തെ കുറിച്ച്   ചോദിച്ചപ്പോൾ പെട്ടെന്ന് അതുണ്ടാവില്ലയെന്ന് പറഞ്ഞിരുന്നു.  

മെയ് മാസത്തിലാണ് റിഹാന ആദ്യമായി അമ്മയാകുന്നത്. റോക്കിയും റിഹാനയും പണ്ടുമുതലേ സുഹൃത്തുക്കളാണ്.  എങ്കിലും ഇരുവരും തമ്മിൽ കൂടുതൽ അടുത്തത് 2020 മുതലാണ്. ശേഷം ഗർഭിണിയായ താരം ഈ അവസ്ഥയിൽ താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. 

മാത്രമല്ല 2023 ജനുവരിയിൽ വിവാഹം കഴിക്കുമെന്നും പറഞ്ഞിരുന്നു.  എന്നാൽ ഇപ്പോഴും ഈ വിവാഹം മാറ്റിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

40 വയസ്സാകുമ്പോൾ തനിക്ക് നാല് കുട്ടികളുടെ അമ്മയാകാൻ ആഗ്രഹമുണ്ടെന്ന് ഒരിക്കൽ ഗായികയായ റിഹാന പറഞ്ഞിരുന്നു.  40 വയസ്സാകുമ്പോൾ തനിക്ക് നാല് കുട്ടികളുടെ അമ്മയാകാൻ ആഗ്രഹമുണ്ടെന്ന് ഒരിക്കൽ ഗായികയായ റിഹാന പറഞ്ഞിരുന്നു.  അതിനിടയിലാണ് ആരാധകർക്ക് വീണ്ടും ഞെട്ടിക്കുന്ന വാർത്ത നൽകിയിരിക്കുന്നത്.  അടുത്തിടെ നടന്ന ഒരു മ്യൂസിക് പരിപാടിക്കിടെയാണ് താരം രണ്ടാമതും ഗർഭിണിയാണെന്ന് അറിയാൻ കഴിഞ്ഞത്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link