Dry Skin: വരണ്ട ചർമ്മം ഒഴിവാക്കാനുള്ള വഴികൾ എന്തൊക്കെ?
വരണ്ട ചർമ്മം ഒഴിവാക്കാൻ കറ്റാർ വാഴ സഹായിക്കും. വരണ്ട ചർമ്മത്തിൽ കറ്റാർ വാഴയുടെ ജെല്ലി തേച്ച് പിടിപ്പിക്കുക.
തേനിന് വരണ്ട ചർമ്മം ഒഴിവാക്കാനും, മുറിവുകൾ ഉണക്കാനും. നീര് കുറയ്ക്കാനും കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. വരണ്ട ചർമ്മം ഒഴിവാക്കാൻ തേൻ ചർമ്മത്തിൽ തേച്ച് പിടിപ്പിച്ചാൽ മതി.
വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള . എമോളിയന്റുകൾ ചർമ്മത്തിന് കോശങ്ങൾക്കിടയിലുള്ള സ്ഥലങ്ങൾ ഒഴിവാക്കി ചർമ്മം കൂടുതൽ സുഗമമാക്കും. നിങ്ങളുടെ ചർമ്മത്തിലെ വരൾച്ച ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുക
പഠനങ്ങൾ അനുസരിച്ച് പെട്രോളിയം ജെല്ലിക്ക് ചർമ്മത്തിലെ (Skin) പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. പെട്രോളിയം ജെല്ലിയിൽ അടങ്ങിയിട്ടുള്ള മിനറൽ ഓയിൽ ശരീരത്തെ സംരക്ഷിക്കുകയും ശരീരത്തിലെ ഈർപ്പം നിലനിർത്തുകയും ചെയ്യും.