Bikes: ബൈക്ക് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത, ഉടന്‍ വിപണിയില്‍ എത്തുന്ന പുതിയ മോഡല്‍ ബൈക്കുകള്‍ ഇവയാണ്

Fri, 05 Feb 2021-11:27 pm,

2021 Benelli Leoncino 500

ബെനലി ബ്രാന്‍ഡില്‍ നിന്നും രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ ബിഎസ് VI മോട്ടോര്‍സൈക്കിളാണ് ഇംപെരിയാലെ 400. ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ രണ്ടാമത്തെ മോഡലായി TRK 502 ഉം വിപണിയില്‍ എത്തി. ബ്രന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡല്‍ കൂടിയാണ് ഇംപെരിയാലെ 400. ബിഎസ് VI പതിപ്പ് വിപിയില്‍ എത്തിയപ്പോള്‍ 1.99 ലക്ഷം രൂപയായിരുന്നു ബൈക്കിന്‍റെ എക്‌സ്‌ഷോറൂം വില.

2021 Royal Enfield Himalayan രാജ്യത്തെ ജനപ്രിയ അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലൊന്നായ റോയൽ എൻഫീൽഡ് ഹിമാലയൻ കൂടുതൽ പുതുമകളുമായി വിപണിയിലേക്ക് എത്തുകയാണ്.നിലവിലെ മോഡലിന് 1.91 ലക്ഷം മുതൽ 1.96 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എന്നാൽ അപ്‌ഡേറ്റുകൾക്കൊപ്പം പുതിയ ഹിമാലയന് അൽപ്പം ഉയർന്ന വിലയാകും മുടക്കേണ്ടി വരിക.

Honda CB350X Scrambler

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2020 ഒക്ടോബറിലാണ് ഹൈനസ് സിബി350നെ അവതരിപ്പിച്ചത്.  ഹൈനെസ്സ് സിബി 350 അടിസ്ഥാനമാക്കി പുത്തന്‍ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് ഹോണ്ട എന്നാണ് റിപ്പോട്ടുകള്‍. റിപ്പോര്‍ട്ടുകള്‍. ഇത് ഹൈനെസ്സിന്‍റെ സ്‌ക്രാംബ്ലര്‍ പതിപ്പാണെന്നാണ് സൂചന

2021 Jawa 42 ജാവ, ജാവ 42, പെറാക്ക് എന്നിങ്ങനെ മൂന്ന് മോഡലുകളെയാണ് കമ്പനി വില്‍പ്പനയ്ക്കായി രാജ്യത്ത് എത്തിച്ചിരിക്കുന്നത്. മൂന്ന് മോഡലുകളും വില വര്‍ധനവിന്റെ ഭാഗമായിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.  എല്ലാ മോഡലുകളിലും, വേരിയന്റുകളിലും 2,987 രൂപയുടെ വര്‍ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നത്. വില വര്‍ധനവ് ഉണ്ടായി എന്നതൊഴിച്ചാല്‍ ബൈക്കുകളുടെ ഫീച്ചറിലോ, സവിശേഷതകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ കൊണ്ടുവന്നിട്ടില്ല. 1.65 ലക്ഷം രൂപ മുതല്‍ 1.74 ലക്ഷം രൂപ വരെയാണ് നിലവിലെ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

Triumph Tiger 850 Sports

ഈ വര്‍ഷം ഇന്ത്യന്‍ വിപണിക്കായി വമ്പന്‍ പദ്ധതികളാണ് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫിന്‍റെ കൈയ്യിലുള്ളത്. നിരവധി മോഡലുകള്‍ ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. ടൈഗര്‍ 850 സ്‌പോര്‍ട്ടിന്റെ അരങ്ങേറ്റം സംബന്ധിച്ച് കമ്പനി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി.  ടൈഗര്‍ 900 ശ്രേണിയിലെ പുതിയ എന്‍ട്രി ലെവല്‍ മോഡലാകും ഇത്. വില പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും 9.5 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്

2021 Benelli Leoncino 500 ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബെനലി. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തുന്ന ഒരേയൊരു ബിഎസ്-VI ബെനലി മോട്ടോർസൈക്കിൾ ഇംപെരിയാലെ 400 ആണ്.  വിവിധ എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന വിവിധ സെഗ്മെന്റിൽ നിന്നുള്ള മോട്ടോർസൈക്കിളുകൾ വരും മാസങ്ങളില്‍ വിപണിയില്‍ എത്തുമെന്നാണ്  റിപ്പോര്‍ട്ട് . 

 

2021 Suzuki Hayabusa ആഗോളതലത്തില്‍ 2021 ഹയാബൂസ സൂപ്പര്‍ബൈക്ക് പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍.  മൂന്ന് പവര്‍ മോഡുകള്‍, ലോഞ്ച് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, പുതിയ ആറ്-ആക്‌സിസ് IMU, മൂന്ന് ലെവല്‍ എഞ്ചിന്‍ ബ്രേക്കിംഗ് എന്നിവയാണ് 2021 സുസുക്കി ഹയാബൂസയില്‍ വാഗ്ദാനം ചെയ്യുന്ന ചില സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രോണിക് എയ്ഡുകള്‍.  265 കിലോഗ്രാം ഭാരമുണ് പുതിയ മോട്ടോര്‍സൈക്കിളിന്, അതോടൊപ്പം 20 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയുടെ ബൈക്കിന്റെ സവിശേഷതയാണ്. 800 mm സീറ്റ് ഉയരം, 125 mm ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയും ബൈക്കിന് ലഭിക്കുന്നു. മണിക്കൂറില്‍ 290 കിലോമീറ്ററാണ് പരമാവധി വേഗത.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link