Honeymoon In Monsoon: മണ്‍സൂണ്‍ ആസ്വദിച്ച് ഹണിമൂണ്‍ ആഘോഷമാക്കാം, ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കൂ
ഹണിമൂണ്‍ ആസ്വദിക്കാന്‍ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ലഡാക്ക്. അതായത് പങ്കാളിയ്ക്കൊപ്പം യാത്ര പോകാന്‍ തിരഞ്ഞടുക്കുന്ന സ്ഥലങ്ങളില്‍ പ്രമുഖ സ്ഥാനം തന്നെ ലഡാക്കിന് ഉണ്ട്. ലഡാക്ക് ഹണിമൂൺ ദമ്പതികൾക്ക് ഏറ്റവും സവിശേഷവും മികച്ചതുമായ സ്ഥലമാണ്. ഇവിടെ മഴ കുറവാണ് എങ്കിലും കാലാവസ്ഥ ഏറ്റവും മികച്ചതാണ്. ഇവിടുത്തെ ഉയർന്ന കുന്നുകളും സമതലങ്ങളും കാണേണ്ടത് തന്നെയാണ്... ഇവിടെ നിങ്ങൾക്ക് ടെന്റ് ഹൗസ് ആസ്വദിക്കാം, പാങ്കോ൦ഗ് തടാകത്തിന്‍റെ സൗന്ദര്യവും ആസ്വദിക്കാം...
ഭോപ്പാലിലുള്ള ലെ പച്ച്മഹിയും ഹണിമൂൺ ദമ്പതികൾക്ക്ഏറെ പ്രിയമാണ്. ദൂരെ ദിക്കുകളിൽ നിന്നുപോലും ഇവിടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ആളുകള്‍ എത്തുന്നു. ഇവിടെ നിങ്ങൾക്ക് വെള്ളച്ചാട്ടം ആസ്വദിക്കാം.
ജയ്പൂരും ഹണിമൂൺ ദമ്പതികൾക്കുള്ള പ്രത്യേക സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കുറഞ്ഞ പണത്തിന് നിങ്ങളുടെ ഹണിമൂൺ വളരെ മികച്ചതാക്കാൻ കഴിയുന്നിടമാണ് ഇത്.
ഈ പട്ടികയിലുള്ള ഒരു മികച് സ്ഥലമാണ് പോണ്ടിച്ചേരി. മധുവിധുവിനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നായി പോണ്ടിച്ചേരി കണക്കാക്കപ്പെടുന്നു. ഇവിടെ നിങ്ങൾക്ക് വളരെയധികം റൊമാന്റിക് റെസ്റ്റോറന്റുകൾ കാണാനാകും, ഇവിടെയുള്ള സായാഹ്ന കാഴ്ച നിങ്ങളുടെ മനസ്സിന് കുളിര്‍മ നല്‍കും. ഈ സ്ഥലം സന്ദര്‍ശിച്ച് നിങ്ങളുടെ ഹണിമൂണ്‍ അവിസ്മരണീയമാകാം
മണ്‍സൂണ്‍ ആസ്വദിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ആദ്യം വരുന്ന പേര് കേരളമാണ്. ഈ സംസ്ഥാനം മണ്‍സൂണ്‍ കാലത്ത് കൂടുതല്‍ മനോഹരമാകുന്നു. കേരളത്തിലെ കോവളം, മഴക്കാലത്തെ ഏറ്റവും നല്ല സ്ഥലമായാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ നിങ്ങൾക്ക് പങ്കാളിയുമായി സമയം ചെലവഴിക്കാം, അതുപോലെ തന്നെ നിങ്ങൾക്ക് കേരളത്തിന്‍റെ പ്രകൃതി ഭംഗിയും ആസ്വദിക്കാം.