Todays Horoscope: മേട രാശിക്കാർക്ക് സമ്മർദ്ദമേറും, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today 28 September 2024: ഇന്ന് മേട രാശിക്കാർക്ക് സമ്മർദ്ദമേറും. ബിസിനസിൽ വലിയ നഷ്ടത്തിന് സാധ്യത, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം
കർക്കടക രാശിക്കാർ ചെലവുകൾ ശ്രദ്ധിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് സമ്മർദ്ദമേറും. ബിസിനസിൽ വലിയൊരു നഷ്ടമുണ്ടാകാൻ സാധ്യത, ഷർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്നവർ ഇന്ന് സൂക്ഷിക്കുക.
ഇടവം (Taurus): ഇന്നിവർക്ക് സാമ്പത്തിക പുരോഗതിയുടെ ദിനം, ചെലവുകൾ ശ്രദ്ധിക്കണം. കുടുംബവുമായി ഒരു യാത്രയ്ക്ക് സാധ്യത,
മിഥുനം (Gemini): ഇന്നിവർക്ക് സുഖ സൗകര്യങ്ങൾ വർധിക്കും, ആത്മവിശ്വാസം വർധിക്കും, ചെലവുകളിൽ പൂർണ്ണ ശ്രദ്ധ നൽകുക, പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും.
കർക്കടകം (Cancer): ഇന്നിവർ ചെലവുകൾ ശ്രദ്ധിക്കുക, അപ്രതീക്ഷിത ധനനേട്ടം, വസ്‌തുവകകളുടെ പണി ചെയ്യുന്നവർക്ക് നല്ലൊരു ഡീൽ ലഭിക്കും, കുടുംബ ജീവിതം സന്തോഷകരമാകും.
ചിങ്ങം (Leo): ഇന്നിവർ വരുമാനത്തിൽ ശ്രദ്ധിക്കുക, സംസാരം ശ്രദ്ധിക്കുക, ജോലിഭാരം കൂടും, ഏത് ജോലിയും ആലോചിച്ച് ചെയ്യുക.
കന്നി (Virgo): ഇന്നിവർക്ക് സന്തോഷകരമായ ദിനം, ആകസ്മിക ധനനേട്ടം ലഭിക്കും, ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ യോഗം, കുടുംബപരമായി ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത, ജോലി സ്ഥലത്ത് തന്റെ പണിയിൽ മാത്രം ശ്രദ്ധ ചെലുത്തുക, ശത്രുക്കൾ തലപൊക്കും, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്നത് നിങ്ങൾക്ക് പണി നൽകും.
തുലാം (Libra): ഇന്നിവർക്ക് ആത്മവിശ്വാസം വർധിക്കും, ലാഭനേട്ടങ്ങളുടെ ദിനം, ആരിൽ നിന്നും കടം വാങ്ങരുത്, ആരോഗ്യം ശ്രദ്ധിക്കുക.
വൃശ്ചികം (Scorpio): ഇന്നിവർക്ക് നല്ല ദിനം, ആർക്കുവേണ്ടിയും സംസാരിക്കരുത്, അവനവന്റെ കാര്യം നോക്കുക, നടക്കാതിരുന്ന ചില കാര്യങ്ങൾ ഇന്ന് നടക്കും.
ധനു (Sagittarius): എന്നിവർ പ്രത്യേക നിക്ഷേപങ്ങൾ ഒന്നും നടത്തരുത്. നിങ്ങളുടെ ശത്രു നിങ്ങൾക്ക് പണി വെക്കും, സന്താനങ്ങളുടെ രീതിയിൽ ദേഷ്യം വരും, ജോലിയിൽ പ്രശ്നമുണ്ടെങ്കിൽ മറ്റൊരെണ്ണം നോക്കുക.
മകരം (Capricorn): ഇന്നിവർക്ക് സാമ്പത്തികപരമായി നല്ല ദിനം, ധനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അത് മാറിക്കിട്ടും, വിദ്യാർത്ഥികൾക്ക് നേട്ടങ്ങളുടെ ദിനം, സമൂഹത്തിൽ ആദരവ് വർധിക്കും, യശസും കീർത്തിയും വർധിക്കും, പുതിയ വീട് വാങ്ങാൻ യോഗം, വളരെ നാളായി തീർക്കാത്ത പണികൾ തീർക്കും.
കുംഭം (Aquarius): ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം, കുടുംബ പ്രശ്നങ്ങൾ മാറും, ആരോഗ്യം ശ്രദ്ധിക്കുക, ജോലിസ്ഥലത്തെ ആളുകളുമായി നിങ്ങൾ നന്നായി ഇടപഴകും.
മീനം (Pisces): ഇന്നിവർക്ക് തിരക്കുള്ള ദിനം, വീട്ടുജോലികൾ പൂർത്തിയാക്കാനുള്ള തിരക്കിലായിരിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് ധാരാളം പിന്തുണ ലഭിക്കും. സുഹൃത്തുക്കളുടെ എണ്ണം വർദ്ധിക്കും. ജോലിസ്ഥലത്ത് ഒരു വലിയ നേട്ടം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)