Beer Prices Scam: വിലകൂടിയ ബിയർ കുടിപ്പിച്ച് ഇന്ത്യക്കാരെ കൊള്ളയടിച്ച് കമ്പനികൾ; അന്വേഷണ റിപ്പോർട്ട് വായിച്ചാൽ ഞെട്ടും!

Sat, 12 Dec 2020-11:14 pm,

വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിൽ (Reuters)പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, മൂന്ന് വലിയ കമ്പനികളായ Carlsberg, SABMiller പിന്നെ ഇന്ത്യൻ കമ്പനിയായ United Breweries (UB) എന്നിവയുടെ ഉദ്യോഗസ്ഥർ തമ്മിൽ  ആരുമറിയാത്ത വലിയ അവിശുദ്ധ ബന്ധമുണ്ട്. ഈ മൂന്ന് കമ്പനികളിലെ ഉദ്യോഗസ്ഥരും പരസ്പരം വളരെ സെൻസിറ്റീവ് ബിസിനസ്സ് വിവരങ്ങൾ പങ്കിടുന്നു. കഴിഞ്ഞ 11 വർഷമായി ഇത്തരം ബന്ധം വില നിശ്ചയിക്കുന്നതിന് കളികൾ നടത്തുന്നുണ്ടെന്ന്  റോയിട്ടേഴ്‌സിൽ നിന്നും  വ്യക്തമാകുന്നുണ്ട്. 

2018 ൽ Competition Commission of India (CCI) ഈ മൂന്ന് കമ്പനികളുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി അന്വേഷണം ആരംഭിച്ചു. ഇതിൽ നിന്നും ഈ കമ്പനികളുടെ  പ്രവർത്തന രീതിയിൽ സംശയമുണ്ടായി.  ഈ മൂന്ന് കമ്പനികൾക്കും ഇന്ത്യയുടെ ബിയർ വിപണിയിൽ 88% ഓഹരിയുണ്ട്.

ഒരു മുതിർന്ന CCI അംഗം ഈ റിപ്പോർട്ട് അന്വേഷിക്കും.  ഒരുപക്ഷേ ഇതിൽ എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ 250 മില്യൺ ഡോളറിൽ കൂടുതൽ പിഴ ഈടാക്കാം. റിപ്പോർട്ടിൽ എക്സിക്യൂട്ടീവുകൾ തമ്മിൽ നടത്തിയ ചർച്ചകൾ, വാട്ട്‌സ്ആപ്പ് ചാറ്റുകൾ, ഇ-മെയിലുകൾ എന്നിവയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിൽ പല സംസ്ഥാനങ്ങളിലും സ്ഥിരമായി ദിനംപ്രതി വില ഉയർത്താൻ ഈ കമ്പനികൾ സംയുക്തമായി തന്ത്രം പ്രയോഗിച്ചിരുന്നുവെന്ന് വ്യക്തമാണ്.  

റിപ്പോർട്ടിൽ 2013 ൽ വാട്ട്‌സ്ആപ്പിൽ ചില ചാറ്റുകൾ ഉണ്ടായിരുന്നു, അതിൽ  UB യുടെ ചീഫ് സെയിൽസ് ഓഫീസർ കിരൺ കുമാറും അന്നത്തെ SABMiller മാനേജിംഗ് ഡയറക്ടർ ശലഭ് സേത്തും പരസ്പരം സംസാരിച്ചുവെന്ന് വ്യക്തമാകുന്നുണ്ട്.  ഇതിൽ രണ്ടുപേരുടേയും ഇടയില് ഒരു സംസ്ഥാനത്ത് ബിയറിന്റെ വില 60 രൂപ വരെ ഉയർത്താനുള്ള പദ്ധതിയെക്കുറിച്ച് പരാമർശമുണ്ട്.  മാത്രമല്ല 'Please arrange msg to other friends' എന്ന് സേത്ത് ഒരു സന്ദേശം അയച്ചിട്ടുണ്ട്. മറ്റ് കോംമ്പറ്റീറ്റർ കമ്പനികളും ഇതിൽ പങ്കാളികളാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നുവെന്നാണ് CCI സമർത്ഥിക്കുന്നത്.  

2015 ൽ ഒഡീഷയിലെ വില നയം മാറ്റിയ ശേഷം എല്ലാ കമ്പനികളും ബിയർ വിതരണം കുറച്ചതായി Carlsberg സിസിഐയോട് പറഞ്ഞു. 2018 ൽ Carlsberg വൈസ് പ്രസിഡന്റ് നിലേഷ് പട്ടേൽ ഒരു ഇ-മെയിൽ അയച്ചിരുന്നു. അതിൽ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട് ഇതേ തന്ത്രം സ്വീകരിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്.  

കമ്പനികൾ All India Brewers Association നെ ഒരു പൊതുവേദിയായി ഉപയോഗിച്ചുവെന്ന് സിസിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുശേഷം പ്രാദേശിക ഗ്രൂപ്പുകൾ കമ്പനികൾക്കായി വില ഉയർത്താൻ ലോബി ചെയ്യുന്നു.

തങ്ങളുടെ പദ്ധതികൾ മറച്ചുവയ്ക്കാൻ കുറഞ്ഞത് മൂന്ന് തവണ എക്സിക്യൂട്ടീവുകൾ പരസ്പരം ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 2016 ൽ AIBA യുടെ ഡയറക്ടർ ജനറൽ മൂന്ന് കമ്പനികളുടെ എക്സിക്യൂട്ടീവുകൾക്കും അയച്ച മെയിലിൽ കുറിച്ചിരുന്നത് 'We should avoid getting caught' അതായത്  നമ്മൾ പിടിക്കപ്പെടുന്നത് ഒഴിവാക്കണം എന്ന്

ഈ വാർത്തയെക്കുറിച്ചുള്ള റോയിട്ടേഴ്സിന്റെ ചോദ്യങ്ങൾക്ക് CCI പ്രതികരിച്ചിട്ടില്ല. ലോബി ഗ്രൂപ്പുകളായ AIBA യും Carlsberg ഉം  പ്രതികരിക്കാൻ വിസമ്മതിച്ചു. അന്വേഷണത്തിൽ അധികാരികളുമായി സഹകരിക്കുന്നുണ്ടെന്നും സിസിഐയുടെ മുമ്പാകെ പോകുമെന്നും United Breweries അറിയിച്ചു. Heineken അഭിപ്രായങ്ങളൊന്നും നൽകിയില്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link