8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പിലാക്കും? ശമ്പളം എത്ര വർധിക്കും? അറിയാം പുത്തൻ അപ്ഡേറ്റ്...
8th Pay Commission Update: നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും കേന്ദ്ര സർക്കാർ ജീവനക്കാരാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് സന്തോഷം നൽകും.
കേന്ദ്ര ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission) പ്രകാരം ശമ്പള വർദ്ധനവിനായി കാത്തിരിക്കുകയാണ്. ഒരു വർഷത്തിലേറെയായി എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു.
ചില മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിനുള്ള കരട് 2026 ജനുവരി 1 നകം സർക്കാർ തയ്യാറാക്കുമെന്നാണ്.
ഇക്കാര്യത്തിൽ സർക്കാരിൻ്റെ ഭാഗതു നിന്നും ഇതുവരെ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. 2016 ലാണ് ഏഴാം ശമ്പള കമ്മീഷൻ സർക്കാർ നടപ്പിലാക്കിയത്. ഇതിന്റെ മുന്നൊരുക്കങ്ങൾ 2014 മുതൽ തുടങ്ങിയിരുന്നു. ഏതൊരു കമ്മീഷൻ്റെയും സമയപരിധി 10 വർഷമാണ്.
ഏഴാം ശമ്പള കമ്മിഷൻ്റെ സമയപരിധി തീരുംമുമ്പ് എട്ടാം ശമ്പള കമ്മിഷ ൻ സർക്കാർ നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതീക്ഷ. ജീവനക്കാർക്ക് എത്ര ശമ്പളം ലഭിക്കും? എന്ത് അലവൻസുകൾ നൽകണം? വിരമിക്കുമ്പോൾ എത്ര പെൻഷൻ നൽകണം? തുടങ്ങിയ കാര്യങ്ങളിലാണ് കമ്മീഷൻ ശുപാർശ നടത്തുന്നത്. നിലവിലെ ഏഴാം ശമ്പള കമ്മീഷൻ കാലാവധി അവസാനിക്കുമ്പോഴേക്കും എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കും.
ശുപാർശകൾ ചർച്ച ചെയ്ത് അതിലൊരു തീരുമാനം കൊണ്ടുവരാൻ ഏകദേശം 12 മുതൽ 18 മാസം വരെ സമയം വേണ്ടിവരും. പക്ഷെ എട്ടാം ശമ്പള കമ്മീഷനെ സംബന്ധിച്ച് മോദി സർക്കാർ ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. 2026 ൽ കമ്മീഷൻ നടപ്പിലാക്കണമെങ്കിൽ ഈ സമയങ്ങളിൽ അതിനായുള്ള കാര്യങ്ങൾ നീക്കണം
ജീവനക്കാരുടെ ശമ്പളവും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ക്രമീകരിക്കുന്നത് തീരുമാനിക്കുന്നതിന് മുൻപ് നിലവിലെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ കമ്മീഷൻ കണക്കിലെടുക്കും. ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള പരിഷ്കരണം സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകൾ 3.68 ഫിറ്റ്മെൻ്റ് ഫാക്ടർ ആവശ്യപ്പെട്ടിരുന്നു. പക്ഷെ സർക്കാർ അനുവദിച്ചത് 2. 57 ആണ്.
പെൻഷനും ശമ്പളവും തീരുമാനിക്കുന്നതിന് ഫിറ്റ്‌മെൻ്റ് ഘടകം ഏറ്റവും പ്രധാനമാണ്. 2.57 ഫിറ്റ്‌മെൻ്റ് ഫാക്‌ടറിൻ്റെ അടിസ്ഥാനത്തിൽ ആറാം ശമ്പള കമ്മിഷൻ്റെ ഏറ്റവും കുറഞ്ഞ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ ഏഴാം ശമ്പള കമ്മീഷനിൽ ഇത് പ്രതിമാസം 18,000 രൂപയായി ഉയർത്തി. അതുപോലെ ഏറ്റവും കുറഞ്ഞ പെൻഷൻ 3,500 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തി. പരമാവധി ശമ്പളം 2,50,000 രൂപയും പെൻഷൻ 1,25,000 രൂപയുമാക്കിയും വർധിപ്പിച്ചു.
ഫിനാൻഷ്യൽ എക്‌സ്പ്രസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ എട്ടാം ശമ്പള കമ്മീഷനിലെ ഫിറ്റ്‌മെൻ്റ് ഫാക്ടർ 1.92 ആയി പരിഗണിക്കുമെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
പണപ്പെരുപ്പവും സാമ്പത്തിക ഘടനയിലെ മാറ്റവും കാരണം, 5, 6, 7 ശമ്പള കമ്മീഷനുകൾ ഇന്ത്യയിലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ വലിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതിലൂടെ ദശലക്ഷ കണക്കിന് ജീവനക്കാർക്ക് നേട്ടങ്ങൾ ഉണ്ടായി. ഇപ്പോഴിതാ എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ മുൻ ശമ്പള കമ്മീഷനുകൾ അവതരിപ്പിച്ച പ്രധാന മാറ്റങ്ങലും അതിലൂടെ ഉണ്ടായ പ്രതീക്ഷകളും നോക്കാം...
ഏഴാം ശമ്പള കമ്മീഷൻ: ഫെബ്രുവരി 28, 2014 ൽ ചർച്ചകൾ ആരംഭിച്ചു ശേഷം ജനുവരി 1, 2016 ൽ നടപ്പിലാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം: 18,000 രൂപ, ഫിറ്റ്മെൻ്റ് ഘടകം: 2.57. കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്നും 18,000 രൂപയായി ഉയർത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചാൽ ജീവനക്കാരുടെ ശമ്പള വർദ്ധനവ് 20% മുതൽ 35% വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലെവൽ 1 ജീവനക്കാരുടെ ശമ്പളം ഏകദേശം 34,560 രൂപയായും ലെവൽ 18 ജീവനക്കാരുടെ ശമ്പളം 4.8 ലക്ഷം രൂപയായും വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.