Attukal Pongala: ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിലെത്തിയതെങ്ങനെ? മറ്റ് പ്രത്യേകതകൾ എന്തൊക്കെ?
കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയി കണക്കാകപ്പെടുന്ന ആറ്റുകാൽ പൊങ്കാല 2009 ൽ ഗിന്നസ് ബുക്കിലെത്തി. ലോകത്തിലെ ഏറ്റവും കൂടുതൽ സ്ട്രീകൾ ഒത്ത് ചേരുന്ന ചടങ്ങായി ആണ് ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിലെത്തിയത്. അന്ന് 25 ലക്ഷത്തിൽ കൂടുതൽ സ്ത്രീകളാണ് പൊങ്കാല മഹോത്സവത്തിനായി എത്തിയത്.
1997 ലും ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. അന്ന് ആകെ 15 ലക്ഷം സ്ത്രീകളാണ് ചടങ്ങിൽ പങ്കെടുത്തത്.
കേരളത്തിലെ മതസൗഹാർദത്തിൻറെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് ആറ്റുകാൽ പൊങ്കാല. അന്ന് ജാതി മത ഭേദമന്യേ മുസ്ലിം - ക്രിസ്ത്യൻ പള്ളികൾ ഈ ഭക്തർക്കായി തുറന്ന് കൊടുക്കും.
കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യവും പള്ളികളിൽ ചെയ്‌ത് കൊടുക്കാറുണ്ട്.
ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ആറ്റുകാൽ ഭഗവതി കണ്ണകിയുടെ ദൈവിക രൂപമാണെന്നാണ് വിശ്വാസം. തമിഴ് കഥയായ ശില്പത്തികാരത്തിലെ കണ്ണകി തന്റെ ഭർത്താവായ കോവിലനെ കൊന്നതിന്റെ പ്രതികാരമായി മധുര നഗരം നശിപ്പിച്ച് കൊടുങ്ങലൂർക്ക് പോകും വഴി ആറ്റുകാലിലെ സ്ത്രീകൾ കണ്ണകി നൽകിയ ആതിഥേയത്തിന്റെ ഓർമ്മയായി ആണ് പൊങ്കാല ആഘോഷിക്കുന്നത്.